മന്ത്രിസഭയില്‍ സ്ത്രീ വിരുദ്ധ നിലപാട്: പൊട്ടിത്തെറിച്ച് വിദ്യാഭ്യാസ മന്ത്രി

ഡബ്ലിന്‍: ദെയിലില്‍ സംഭവിക്കുന്നത് ലിംഗ അസമത്വമാണെന്ന് ഉപവിദ്യാഭ്യാസ മന്ത്രി മേരി മിഷേല്‍. കഴിഞ്ഞ ദിവസം മന്ത്രി സഭ പിരിഞ്ഞതിന് ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി സ്ത്രീകള്‍ നേരിടുന്ന അസമത്വത്തെക്കുറിച്ച് പ്രസ്താവിച്ചത്. ദെയിലില്‍ സ്ത്രീവിരുദ്ധ നിലപാട് വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ലിയോവരേദ്കറിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി മേരി മിഷേല്‍.

മന്ത്രിസഭയില്‍ ചര്‍ച്ചകളിലും ചോദ്യോത്തര വേളകളിലും സ്ത്രീ പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കാത്ത നിലപാടിനെ ശക്തമായ ഭാഷയില്‍ മന്ത്രി പ്രതികരണം നടത്തി. സ്ത്രീകള്‍ക്ക് ചോദ്യം ചോദിക്കാനും ഉത്തരം നല്‍കാനുമുള്ള അവസരങ്ങള്‍ നല്‍കാതെ അവരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് ഒരുകൂട്ടം മന്ത്രിമാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ശാരീരിക ആക്രമണങ്ങള്‍ മാത്രമല്ല, മാനസികമായി അവരോടുള്ള ഇടപെടലും സ്ത്രീവിരുദ്ധ നിലപാട് തന്നെയാണ്. ഇതെല്ലം ചെന്നെത്തുന്നത് ലിംഗ അസമത്വത്തിലേക്കാണെന്ന് മന്ത്രി മാധ്യമങ്ങളോട് തുറന്നടിച്ചു. പ്രവര്‍ത്തന സ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതെ ദെയിലില്‍ സ്ത്രീകള്‍ നോക്കുകുത്തികളായി മാറുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: