വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ : ലിമറിക്കിന് വാട്ടര്‍ഫോര്‍ഡില്‍ നിന്നും ബസ് സര്‍വ്വീസ്

നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 4:30 ന് ലിമറിക് Universtiy Concert Hall ല്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് വാര്‍ട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പങ്കെടുക്കുന്നവര്‍ക്കായി ബസ് സര്‍വ്വീസ് ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ സേവനം ആവശ്യമുള്ളവര്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനുമായി ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോ അയര്‍ലണ്ടില്‍ നവംബര്‍ 10,11,12തീയതികളില്‍ ദ്രോഗഡ, ഡബ്ലിന്‍, ലിമെറിക് എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. ആധുനിക സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ അയര്‍ലണ്ടിലെ 3 സ്റ്റേജുകളില്‍ പ്രോഗ്രാം അവതരിപ്പിക്കും. എല്ലാ കലാസ്വാദകരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു ….വിശ്വാസ് ഫുഡ്‌സ്, ഡബിള്‍ ഹോഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തുന്നത്.

ടിക്കറ്റുകള്‍ എല്ലാ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യം.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും
Alex 0858584259
Sanju 0870669856
Biju 0872965653

 

Share this news

Leave a Reply

%d bloggers like this: