ഡബ്ലിന്‍ ലുവാസ് ഒരു മാസത്തിനിടയില്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ വരെ ഓടിത്തുടങ്ങും

ഡബ്ലിന്‍: ഡബ്ലിനില്‍ ഒരു വര്‍ഷത്തിലേറെയായി നിര്‍മ്മാണത്തിലിരിക്കുന്ന ലുവാസ് പാത ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഡിസംബര്‍ 9 മുതല്‍ ലുവാസ് ലൈന്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിട്ടി വ്യക്തമാക്കി. ഗ്രീന്‍ റെഡ് ലൈന്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ബ്രൂം ബ്രിഡ്ജില്‍ നിന്നും സെന്റ് സ്റ്റീഫന്‍സ്ഗ്രീനിലേക്ക് ഉള്ള 5 .9 കിലോമീറ്റര്‍ ദൂരം ലുവാസ് വരുന്നതോടെ 21 മിനിറ്റുകള്‍ കൊണ്ട് യാത്രികര്‍ക്ക് സ്റ്റീഫന്‍സ് ഗ്രീനിലെത്താം.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ 8 സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ മൊത്തം 13 സ്റ്റോപ്പുകളാണ് ഈ ലുവാസ് സര്‍വീസിന് ഉണ്ടാവുന്നത്. നേരത്തെ ഡബ്ലിനില്‍ ഓടിക്കൊണ്ടിരുന്ന ലുവാസ് സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ വരെ നീട്ടുകയായിരുന്നു. 368 മില്യണ്‍ യൂറോ ചെലവിലുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഡബ്ലിന്‍ നഗരത്തിലെ യാത്രാ തിരക്കുകള്‍ക്ക് അയവ് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: