അയര്‍ലന്‍ഡിലെ ശുശ്രൂഷകള്‍ക്കായി കൊച്ചി രൂപതയില്‍നിന്നും രണ്ട് വൈദികര്‍ എത്തി ചേര്‍ന്നു.

 

ഡബ്‌ളിന്‍ :- ഇന്ന്( 08/11/2017 )വൈകുന്നേരം, കൊച്ചി രൂപതയില്‍നിന്നും അയര്‍ലന്‍ഡിലെ ശുശ്രൂഷകള്‍ക്കായി റവ.ഫാ.റെക്സ്സണ്‍ വക്കച്ചന്‍ ചുള്ളിക്കലും, റവ.ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടിലും ഡബ്‌ളിനില്‍ എത്തി ചേര്‍ന്നു. റവ.ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡിയോസിസ്), വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ ഡയറക്ടര്‍ റവ.ഫാ. ജോര്‍ജ് അഗസ്റ്റിനും ഇവരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍, പൂചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

ഐറിഷ് ജനങ്ങളിലേക്ക് വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി വളര്‍ത്തുന്നതിന്, കില്ലലൂ ഡിയോസിസ് മെത്രാന്‍ മോസ്റ്റ് റവ: ഡോ.ഫിന്‍ടെന്‍ മൊനഹന്‍ മുന്‍കൈ എടുത്താണ് ഈ വൈദികരെ അയര്‍ലന്‍ഡില്‍ എത്തിച്ചത്. ഇതോടൊപ്പം തന്നെ കില്ലലൂ ഡിയോസിന്റെ ഷാന്നോന്‍, ബിര്‍ ദേവാലയങ്ങളുടെ ചുമതലയും ഇവര്‍ക്ക് നല്കിയിട്ടുണ്ട്.

 

 

Share this news

Leave a Reply

%d bloggers like this: