ഇന്ത്യയില്‍ നിന്ന് ചൊവ്വയിലേക്ക് പോകുന്നത് ഒന്നര ലക്ഷം പേര്‍

 

ഇന്ത്യയില്‍ നിന്ന് 1,38,899 ഓളം പേര് ചൊവ്വാ അതിര്‍ത്തിയിലേക്ക്. നാസ മെയ് 5ന് തുടങ്ങുന്ന ഇന്‍സൈറ്റ് പദ്ധതി പ്രകാരമാണ് ഇത്രയും പേരുകള്‍ ചുവന്ന ഗ്രഹത്തിലേക്ക് പറക്കാന്‍ പോകുന്നത്. പേര് നല്‍കുന്നവര്‍ക്ക് ഓണ്‍ലൈനായി ബോഡിംഗ് പാസ്സുകള്‍ നല്‍കുമെന്ന് നാസ അറിയിച്ചു. സിലിക്കന്‍ പാളിയാല്‍ നിര്‍മ്മിച്ച മൈക്രോ ചിപ്പില്‍ മനുഷ്യമുടിയുടെ വ്യാസത്തിന്റെ ആയിരം മടങ്ങ് വ്യാസത്തില്‍ ഇലക്ടോണ്‍ ബീമിന്റെ സഹായത്തിലാണ് പേരുകള്‍ കൊത്തുന്നത്. ഈ ചിപ്പ് ലാന്‍ഡറിന്റെ ഉപരിതല പാളിയില്‍ സ്ഥാപിക്കും. ലോകത്തില്‍ ആകമാനം 24,29,807 പേര്‍ പേര് നല്‍കിയിട്ടുണ്ട്. നാസയുടെ കണക്ക് പ്രകാരം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

യു.എസ് ( 6,76,773] ചൈന (2,62,752] എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍. ബഹിരാകാശ ഗവേഷണ രംഗത്ത് മംഗള്‍യാന്‍ നല്‍കിയ ഉത്തേജനവും ശകതിപ്പെടുന്ന ഇന്ത്യ അമേരിക്ക ബന്ധവുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ ഇടം പിടിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ചൊവ്വയിലേക്ക് അയ്ക്കാനുള്ള പേരുകള്‍ നല്‍കാനുള്ള സമയം കഴിഞ്ഞ ആഴ്ച അവസാനിച്ചു. ഇനി പേരുകള്‍ സ്വീകരിക്കുകയില്ല എന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെ.പി.എല്‍ ]അറിയിച്ചു. 2018 നവംബര്‍ 26ന് സാറ്റലൈറ്റ് ചൊവ്വയില്‍ ഇറങ്ങും. 720 ദിവസത്തെ പദ്ധതിയാണിത്. ചൊവ്വയുടെ അന്തര്‍ഭാഗ വിവരങ്ങള്‍ മോണിട്ടറിംഗ് മാര്‍സ്‌കൊക്‌സ് ഉപയോഗിച്ച് ശേഖരിക്കുകയും ചെയ്യും.കേവലം ചൊവ്വയെകുറിച്ചുള്ള പഠനം മാത്രമല്ല മറിച്ച് സൗരയൂഥത്തില്‍ റോക്കി പ്ലാനെറ്റുകള്‍ രൂപപ്പെടുന്നതിനെ പറ്റിയുള്ള വിവരശേഖരണവും ഇന്‍സൈറ്റിന്റെ ലക്ഷ്യമാണെന്ന് നാസ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: