വിശ്വാസ് ഡബ്ലിള്‍ ഹോഴ്‌സ് ‘തൈക്കൂടം ബ്രിഡ്ജ് ടീം’ അയര്‍ലണ്ടില്‍ എത്തിത്തുടങ്ങി,

ഡബ്ലിന്‍:അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന തൈക്കൂടം ബ്രിഡ്ജ് നാളെ മുതല്‍ അയര്‍ലണ്ടില്‍.നാളെ ദ്രോഗഡയിലും,നവംബര്‍ 11 ന് ഡബ്ലിനിലും,12 ന് ലീമെറിക്കിലും നിറഞ്ഞ സദസുകളെ ആഹ്‌ളാദ ലഹരിയിലാഴ്ത്താനുള്ള മെഗാ മ്യൂസിക്ക് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.തൈക്കൂടത്തിന്റ സംഘാംഗങ്ങള്‍ ഇന്നലെ മുതല്‍ ഡബ്ലിനില്‍ എത്തി തുടങ്ങി.മുഴുവന്‍ ടീമംഗങ്ങളും ഇന്ന് വൈകിട്ടോടെ ഡബ്ലിനില്‍ എത്തും.ഇന്നലെ ഡബ്ലിനില്‍ എത്തിയ തൈക്കൂടത്തിന്റെ സ്ഥാപക പ്രതിഭകളില്‍ പ്രമുഖനായ പീതാംബരന് ,മുഖ്യസംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ചു. യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നിറഞ്ഞ സദസുകളെ സാക്ഷി നിര്‍ത്തി പരിപാടികള്‍ അവതരിപ്പിച്ച ശേഷമാണ് അയര്‍ലണ്ടിലേക്ക് വരുന്നത്.

ഗോവിന്ദ് മേനോന്‍ സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറി.

 

Share this news

Leave a Reply

%d bloggers like this: