ഉഗ്രവിഷമുള്ള ജെല്ലിഫിഷുകള്‍ക്കൊപ്പം ഫോട്ടോ എടുത്ത് താരമായി ബ്രറ്റ്

 

ദൂരെ നിന്നും കടല്‍വെള്ളത്തില്‍ കുറെ സാധനങ്ങള്‍ ഒരുമിച്ച് ഒഴുകി വരുന്നതുകണ്ടപ്പോള്‍ പ്ലാസ്റ്റിക് കുപ്പികള്‍ ആണ് വരുന്നത് എന്നാണ് ബ്രറ്റ് വെലന്‍സ്‌കിയും സുഹൃര്‍ത്തും വിചാരിച്ചത്. എന്നാല്‍ സാധനം അടുത്തെത്തിയപ്പോഴാണ് പാറയില്‍ അടിഞ്ഞിരിക്കുന്നത് പ്ലാസ്റ്റിക് കുപ്പിയല്ല ഉഗ്ര വിഷമുള്ള ജെല്ലിഫിഷാണെന്ന്  മനസിലായത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത്വെയില്‍ ബീച്ചിലായിരുന്നു ആയിരത്തോളം വരുന്ന ജെല്ലിഫിഷുകള്‍ ഒഴുകി എത്തിയത്.

ജെല്ലിഫിഷാണെന്ന് മനസിലായപ്പോള്‍ പിന്നെ പേടിച്ച് അവിടെ നിന്നും ഓടിപോകാനാണ് ബ്രറ്റിനും സുഹൃര്‍ത്തിനും ആദ്യം തോന്നിയത്. എന്നാല്‍ ആയിരത്തോളം വരുന്ന ജെല്ലിഫിഷുകള്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാതെ തിരിച്ചുപോകാനും രണ്ടുപേരുടെയും മനസ് അനുവദിച്ചില്ല. ഒടുവില്‍ ധൈര്യപൂര്‍വ്വം അവര്‍ ഫോട്ടോ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

ഫോട്ടോ എടുത്തതായിരുന്നു അതിലും ഭീകരം. വഴുവഴുപ്പുള്ള പാറക്കെട്ടുകള്‍ക്കു മുകളില്‍ നിന്നുവേണം ഫോട്ടോ എടുക്കാന്‍. കാല്‍ തെറ്റി താഴെ വീണാല്‍ ഉഗ്രവിഷമുള്ള ജെല്ലിഫിഷുകള്‍ക്കു മുകളിലാണ് വീഴുക. വീണാലകട്ടെ മരണം ഉറപ്പുമാണ്. അങ്ങനെ കൈവിറച്ചുകൊണ്ടാണ് ജെല്ലിഫിഷുകള്‍ക്കൊപ്പമുള്ള ബ്രറ്റിന്റെ ഫോട്ടോ സുഹൃര്‍ത്ത് എടുത്തു കൊടുത്തത്.

ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെ സംഭവം ഹിറ്റായി. നിമിഷം നേരംകൊണ്ട് ഒരുപാടുപേര്‍ ഫോട്ടോ ഷെയര്‍ ചെയ്യുകയും ബ്രറ്റ് എല്ലാവരുടെയും ഇടയില്‍ താരമാവുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങളായി കടല്‍ത്തീരത്ത് താമസിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ജെല്ലിഫിഷിനെ കാണുന്നതെന്നാണ് ബ്രറ്റ് പറഞ്ഞത്.

ശരീരത്തില്‍ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് ജെല്ലിഫിഷ്. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെന്റക്കിളുകളും ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കള്‍ കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യനെവരെ കൊല്ലാന്‍ ശേഷിയുള്ള വിഷമാണ് ജെല്ലിഫിഷുകള്‍ക്കുള്ളത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: