ധ്രുവകാറ്റുകള്‍ അയര്‍ലണ്ടില്‍ ശൈത്യം കടുപ്പിക്കുന്നു: താപനില മൈനസ് 3 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താപനില ഗണ്യമായി കുറഞ്ഞ് മൈനസ് ഡിഗ്രിയിലെത്തി. ആര്‍ട്ടിക് മേഖലയില്‍ നിന്നും വീശുന്ന കാറ്റുകള്‍ അയര്‍ലണ്ടിലെ രാത്രികാല താപനില കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 2 ഡിഗ്രിയില്‍ എത്തിച്ചിരുന്നു. പകല്‍ സമയം രാജ്യത്ത് 7 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലാണ് താപനില.

കഴിഞ്ഞ 2 ദിവസം ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള പര്‍വ്വതമേഖലകളില്‍ മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. ഞായറാഴ്ച വരെ രാത്രികാല താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് മൈനസ് 3 ഡിഗ്രിയാണ്. രാജ്യത്തിന്റെ തെക്ക് നിന്നും വടക്കോട്ട് പോകുമ്പോള്‍ താപനിലയില്‍ വന്‍ കുറവ് ആണ് അനുഭവപ്പെടുന്നത്.

ഇന്ന് മുതല്‍ രാജ്യത്തെ താപനില ഏറെക്കുറെ സാധാരണ നിലയിലേക്ക് വരുമെന്ന് മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടൊപ്പം ആള്‍സ്റ്ററിലും, കോനാട്ടിലും ചാറ്റല്‍ മഴയും പ്രതീക്ഷിക്കാം. രാത്രികാലങ്ങളില്‍ ധ്രുവപ്രദേശങ്ങളില്‍ നിന്നും ആഞ്ഞുവീശുന്ന കാറ്റുകള്‍ക്ക് താല്‍ക്കാലിക ശമനം വന്നതോടെയാണ് ഇന്നുമുതല്‍ കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

റോഡ് അരികില്‍ ഐസ് വീഴ്ച ഗതാഗതത്തിന് തടസം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വരും ആഴ്ചകളില്‍ തണുപ്പും ചൂടും കലര്‍ന്ന സമ്മിശ്രമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുന്നത് എന്ന് മെറ്റ് ഏറാന്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: