കുറഞ്ഞ വിലക്ക് സാധനങ്ങള് വാങ്ങാന് ബാര്‌കോഡ് മാറ്റി ഒട്ടിച്ചു: യുവതി അറസ്റ്റില്‍

ഫ്‌ളോറിഡാ: 1825.20 ഡോളര്‍ വിലമതിക്കുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ 3.70 ഡോളറിന് വാങ്ങാന്‍ ശ്രമിച്ച ആംബര്‍ വെസ്റ്റ് എന്ന 25കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കംപ്യുട്ടര്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ തെരഞ്ഞെടുത്ത ശേഷം ക്ലിയറിംഗ് വില്‍പനക്ക് വച്ചിരുന്ന സാധനങ്ങളുടെ സ്റ്റിക്കര്‍ പറിച്ചെടുത്ത് വില കൂടിയ സാധനങ്ങളുടെ സ്റ്റിക്കറിനു മുകളില്‍ പതിച്ചാണ് യുവതി തട്ടിപ്പിനു ശ്രമിച്ചത്.

ഫ്‌ളോറിഡാ ലോക്കല്‍ വാള്‍മാര്‍ട്ടില്‍ വാരാന്ത്യമായിരുന്നു സംഭവം. സെല്‍ഫ് ചെക്കൗട്ടില്‍ എത്തി സാധനങ്ങള്‍ സ്‌കാന്‍ ചെയ്ത് ബാഗില്‍ വയ്ക്കുന്നതിനിടെ സംശയം തോന്നിയാണ് ഇവരെ പിടികൂടിയത്. മകന് ഗിഫ്റ്റ് നല്‍കുന്നതിന് ആവശ്യമായ പണം ഇല്ലാത്തതിനാലാണ് ഇതിനു ശ്രമിച്ചതെന്നും കംപ്യൂട്ടര്‍ ഭര്‍ത്താവിനു വേണ്ടിയായിരുന്നുവെന്നും ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.

ഷോപ്പില്‍ നിന്നും സാധനങ്ങള്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ചതിനും കളവു നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തതായി റിവര്‍ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. തുടര്‍ന്ന് ജയിലിലടച്ച ഇവരെ 3,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. കേസ് ഡിസംബര്‍ 13ന് വാദം കേള്‍ക്കുന്നതിനായി മാറ്റിവച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: