ആപ്പിളിന്റെ ഫെയ്സ് ഐഡി സുരക്ഷിതമല്ലെന്നു ഗവേഷകര്‍

 

വിവിധ ഘടകങ്ങള്‍ കൊണ്ടു നിര്‍മിച്ച 3ഡി-പ്രിന്റഡ് മുഖംമൂടി ഉപയോഗിച്ചു വിയറ്റ്നാമിലെ ഗവേഷകരുടെ ഒരു സംഘം ആപ്പിള്‍ ഐ ഫോണ്‍ x ന്റെ ഫെയ്സ് ഐഡിയുടെ ആധികാരികതയെ കബളിപ്പിച്ചതായി അവകാശപ്പെട്ട് രംഗത്തുവന്നു. ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഫോണാണ് ഐ ഫോണ്‍ x. ഇതിന്റെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിച്ചത് ഫെയ്സ് ഐഡിയായിരുന്നു. ഇതു സുരക്ഷ പ്രദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

എന്നാല്‍ കൃത്രിമ മുഖം കൊണ്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിച്ചതോടെ ഫോണിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.സെപ്റ്റംബര്‍ 12ന് കാലിഫോര്‍ണിയയിലെ ക്യുപര്‍ട്ടിനോയില്‍ നടന്ന ചടങ്ങിലാണ് ഐ ഫോണ്‍ x പുറത്തിറക്കിയത്. അന്ന് ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലര്‍ അവകാശപ്പെടുകയുണ്ടായി, ഫെയ്സ് ഐഡിയെ മുഖംമൂടി ഉപയോഗിച്ചു കബളിപ്പിക്കപ്പെടാന്‍ കഴിയില്ലെന്ന്. എന്നാല്‍ ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.വിയറ്റ്നാമീസ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ Bkav ഏകദേശം 10,000 രൂപ വരുന്ന മുഖംമൂടി 3ഡി പ്രിന്ററും 2ഡി ഇമേജസും പിന്നെ കുറച്ചു മേക്കപ്പും ഉപയോഗിച്ചു നിര്‍മിച്ചതിനു ശേഷമാണു ആപ്പിള്‍ ഫോണിന്റെ ഫെയ്സ് ഐഡിയെ കബളിപ്പിച്ചത്. മൂക്കും സ്‌കിന്നും ഹാന്‍ഡ് മെയ്ഡ് ആര്‍ട്ടിസ്റ്റിന്റെ സഹായത്തോടെയും നിര്‍മിച്ചതായി ബ്ലോഗ് പോസ്റ്റിലൂടെ Bkav അറിയിച്ചു.

മുഖംമൂടി നിര്‍മിച്ചത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോയും സ്ഥാപനം പുറത്തുവിട്ടിട്ടുണ്ട്. 2008-ല്‍ തന്നെ ഈ സ്ഥാപനം ഫെയ്സ് ഐഡി വിശ്വാസ്യയോഗ്യമല്ലെന്നു തെളിയിച്ചിരുന്നു. തോഷിബ, ലെനോവ, അസൂസ് തുടങ്ങിയ കമ്പനികള്‍ ലാപ്ടോപ്പില്‍ ഫെയ്സ് ഐഡി സംവിധാനം അവതരിപ്പിച്ചപ്പോഴായിരുന്നു Bkav ഇക്കാര്യം അന്നു തെളിയിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: