അന്താരാഷ്ട്ര കോടതി ജഡ്ജിയായി ഇന്ത്യക്കാരനെത്തുമോ?

 

അന്താരാഷ്ട്ര നീതി ന്യായ കോടതിയിലെ (ഐസിജെ)അഞ്ചാമത്തെ ജഡ്ജിയാവുക ഇന്ത്യക്കാരനോ ബ്രിട്ടീഷുകാരനോ എന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. ഇന്ത്യന്‍ പ്രതിനിധി ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡുമാണ് തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേരെയുള്ളത്. ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് നിര്‍ണയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങുകയാണ് ഐ.സി.ജെ

പതിനഞ്ചംഗ ബഞ്ചില്‍ നിന്ന് അഞ്ച് പേരാണ് ഓരോ മൂന്ന് വര്‍ഷം കൂടുമ്‌ബോഴും ജഡ്ജിമാരായി നിയമിക്കപ്പെടുക. യുഎന്‍ ജനറല്‍ അസംബ്ലിയിലും സെക്യൂരിറ്റി കൗണ്‍സിലിലും ഭൂരിപക്ഷം നേടുന്നയാളാണ് നിയമിതനാവുക. അസംബ്ലിയില്‍ കുറഞ്ഞത് 9 വോട്ടും സെക്യൂരിറ്റി കൗണ്‍സിലില്‍ കുറഞ്ഞത് 8 വോട്ടും നേടുന്നവര്‍ തെരഞ്ഞെടുക്കപ്പെടും.

പക്ഷേ, ഇതാദ്യമായാണ് ഇങ്ങനെയൊരു പ്രതിസന്ധി തിരഞ്ഞെടുപ്പിലുണ്ടാവുന്നത്. ജനറല്‍ അസംബ്ലിയില്‍ ഭണ്ഡാരിക്ക് മേല്‍ക്കൈ ലഭിച്ചപ്പോള്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഗ്രീന്‍വുഡിനാണ് പ്രാമുഖ്യം. ഇന്ത്യ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗമല്ലാത്തതാണ് ഭണ്ഡാരിക്ക് തിരിച്ചടിയായത്. 1946 മുതല്‍ പതിനഞ്ചംഗ നീതിന്യായ കോടതിയില്‍ ബ്രിട്ടന്‍ അംഗമാണെന്നതും ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

അഞ്ച് റൗണ്ടുകളിലായി ഇതുവരെ നടന്ന തിരഞ്ഞെടുപ്പില്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഗ്രീന്‍വുഡിന് ഒമ്ബതും ഭണ്ഡാരിക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ജനറല്‍ അസംബ്ലിയിലാവട്ടെ ഭണ്ഡാരിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. ഭണ്ഡാരി 121 വോട്ടുകള്‍ നേടിയപ്പോള്‍ ഗ്രീന്‍വുഡിന് 68 വോട്ടുകളേ നേടാനായുള്ളു.ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തി വിജയിയെ കണ്ടെത്താന്‍ ഐസിജെ തീരുമാനിച്ചത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: