നോര്‍ത്ത് കൊറിയന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജൂനിയര്‍ മിനിസ്റ്റര്‍

ഡബ്ലിന്‍: ആഗോളതലത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്ന വടക്കന്‍ കൊറിയന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ജൂനിയര്‍ മിനിസ്റ്റര്‍ ഫോര്‍ ട്രെയിനിങ് ആന്‍ഡ് സ്‌കില്‍സ് ജോണ്‍ ഹാലിഗന്‍. മന്ത്രിയുടെ അഭിപ്രായത്തെ നിശിതമായി വിമര്‍ശിച്ച് മന്ത്രിസഭ. തായ്ലന്‍ഡ് സന്ദര്‍ശനത്തിന് ഒരുങ്ങുന്ന മന്ത്രി നോര്‍ത്ത് കൊറിയ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

വടക്കന്‍ കൊറിയയുമായി ബന്ധം സ്ഥാപിക്കാന്‍ അയര്‍ലന്‍ഡ് ആഗ്രഹിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രിട്ടന്‍ ഹാലീഗന്റെ അഭിപ്രായത്തോട് പ്രതീകരണം നടത്തി. തുടര്‍ന്ന് മറ്റു മന്ത്രിമാരും ഇതേ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു. അണ്വായുധം ഉപയോഗിച്ച് ലോകത്തെ തന്നെ നശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച നോര്‍ത്ത് കൊറിയയെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രിമാരില്‍ ഏറിയ പങ്കും ആഗ്രഹിക്കുന്നു.

വിനാശകാരിയായ ഈ രാജ്യത്തിന് നേരെ ശക്തമായ ഉപരോധം കൈക്കൊള്ളുകയാണ് വേണ്ടതെന്ന് ഐറിഷ് മന്ത്രിമാര്‍ വ്യക്തമാക്കി. നശീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ വടക്കന്‍ കൊറിയയുമായി യാതൊരു ബന്ധത്തിനും തയ്യാറല്ലെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കറും വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: