കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

 

യു.എസിലെ കാലിഫോര്‍ണിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങ്(21) ആണ് മരിച്ചത്. ഫ്രെസ്‌നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള കടയില്‍ പഠനത്തിനുശേഷം ജോലിക്കു പോകാറുണ്ടായിരുന്ന ധരംപ്രീതിനെ ചൊവ്വാഴ്ച രാത്രി കടയില്‍ മോഷണത്തിനെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്ത്യന്‍ വംശജനടങ്ങുന്ന നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്.

മോഷ്ടാക്കളെ കണ്ട് ഭയന്ന ധരംപ്രീത് ക്യാഷ് കൗണ്ടറിനു പിന്നില്‍ ഒളിച്ചെങ്കിലും ആക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയോടെ കടയിലെത്തിയ ആളാണ് ധരംപ്രീതിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ അമിത്രാജ് സിങ് അത്വാളിനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലിസ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: