ബ്രെക്‌സിറ്റ് ഐറിഷ് ആരോഗ്യ മേഖലയ്ക്ക് തിരിച്ചടി ആകുമെന്ന് WHO മുന്നറിയിപ്പ്

 

അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് WHO ഡയറക്ടര്‍ ജിം കാംബെല്‍ പറഞ്ഞു. യൂറോപ്പ്യന്‍ നേഴ്സുമാരെ ആകര്‍ഷിക്കാന്‍ യുകെ നടപടികള്‍ ആരംഭിച്ചതിന്റെ പിന്നാലെയാണ് യുഎന്‍ ന്റെ മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് വന്നതോടെ യുകെയിലെ ആശുപത്രികളില്‍ നിന്ന് യൂറോപ്പ്യന്‍ കൂടൊഴിഞ്ഞിരുന്നു. ഈ വിടവ് നികത്താന്‍ ഇ യു വുമായി ധാരണയിലെത്തി നേഴ്സുമാരെ വീണ്ടും യുകെയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

തൊട്ടടുത്ത യൂണിയന്‍ രാജ്യമെന്ന നിലയ്ക്ക് ഇത് അയര്‍ലണ്ടിനെ ആയിരിക്കും ഏറ്റവുമധികം ബാധിക്കുക. ഇ യു വുമായി പുതിയ കരാര്‍ ഉണ്ടാക്കിയില്ലെങ്കിലും യുകെ- അയര്‍ലണ്ട് തമ്മില്‍ നിലവിലുള്ള ഉടമ്പടി പ്രകാരവും യുകെയ്ക്ക് ഗുണകരമായേക്കും. മെച്ചപ്പെട്ട ആനുകൂല്യങ്ങളും അനുയോജ്യമായ തൊഴില്‍ സാഹചര്യങ്ങളും സൃഷ്ടിക്കപെട്ടാല്‍ അയര്‍ലണ്ടില്‍ നിന്നും യുകെയിലേക്ക് ചേക്കേറാന്‍ ഐറിഷ് നേഴ്സുമാര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടിവരില്ല. അയര്‍ലണ്ടില്‍ പഠിച്ചിറങ്ങുന്ന നേഴ്സുമാര്‍ കേവലം ഒരു വര്‍ഷം മാത്രം സ്വന്തം രാജ്യത്ത് സേവനം ചെയ്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് സ്വാഭാവികമായ പ്രവണതയായി മാറിക്കഴിഞ്ഞു. തൊട്ടടുത്ത രാജ്യമായ യുകെയില്‍ മികച്ച ശമ്പള പാക്കേജ് ലഭിക്കുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ ആദ്യ പരിഗണന നല്‍കുന്നതും യുകെയ്ക്ക് ആയിരിക്കും.

ഡബ്ലിനില്‍ ഒരുക്കിയ ഗ്ലോബല്‍ ഫോറം ഓണ്‍ ഹ്യുമന്‍ റിസോഴ്സ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെയാണ് ജിം കാംപ്‌ബെല്‍ അയര്‍ലണ്ടിന്റെ ആരോഗ്യ രംഗത്ത് ഉണ്ടായേക്കാവുന്ന പ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ചത്. രാജ്യത്തെ നേഴ്സുമാര്‍ ഇതിവിടെ തന്നെ നിലനിര്‍ത്താന്‍ വിശാലമായ പാക്കേജ് ആവശ്യമാണെന്ന് കാംപ്‌ബെല്‍ അഭിപ്രായപ്പെട്ടു. അടുത്ത 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐറിഷ് ആരോഗ്യ മേഖലയില്‍ നിക്ഷേപം വളര്‍ത്തിയെടുത്ത് ആരോഗ്യ ജീവനക്കാരെ ആകര്‍ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആരോഗ്യ വകുപ്പ്, ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, ഐറിഷ് എയ്ഡ് ആന്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് വര്‍ക്ക് ഫോഴ്‌സ് എന്നിവര്‍ സംയുക്തമായി നടത്തിയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലോകാരോഗ്യ സംഘടന ഡയറക്ടര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: