ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിക്കുന്നു. ഡിസംബര്‍ 7, 8, 9 തീയതികളില്‍ താല ഹോളി റോസറി പള്ളിയില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത് . പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 30.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. 6 മാസത്തില്‍ ഒരിക്കലായിരിക്കും സെമിനാര്‍ നടത്തപ്പെടുക അതിനാല്‍ വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍MST എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ജോസ് 0899741568 , ഫാ. ആന്റണി 0894538926

For Registration: www.syromalabar.ie

Venue Address:

Holy Rosary Church
Ballycragh
Old court Avenue
Ballycullen
Dublin 24

Bus stop
Old Bawn Shopping cetnre
Bus 65, 49 ctiy cetnre
75 Dunlery

 

Share this news

Leave a Reply

%d bloggers like this: