പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം നിരസിച്ചതായി ട്രംപ്

ടൈം മാസികയുടെ പേഴ്സണ്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് നിരസിചചതായി അമേരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിട്ടുമോ ഇല്ലയോ എന്നകാര്യത്തില്‍ വ്യക്ത ലഭിക്കാതിനെ തുടര്‍ന്നാണ് പുരസ്‌കാരം വേണ്ടെന്നുവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്.

2016 ലെ പോലെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ടൈംസ് മാസിക അറിയിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. താന്‍ അത് വേണ്ടെന്നു വച്ചുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 2016 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ട്രംപിനായിരുന്നു ലഭിച്ചത്. അതേസമയം 2012, 2014, 2015 വര്‍ഷങ്ങളില്‍ തന്നെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കാത്തതില്‍ ട്രംപ് അതൃപ്തി അറിയിച്ചിരുന്നു.

ആ വര്‍ഷം വാര്‍ത്തകളില്‍ കൂടുതല്‍ ഇടംപിടിക്കുന്ന വ്യക്തിയെ കണ്ടെത്താനാണ് ടൈംസ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. ഓരോ വര്‍ഷത്തിന്റെ അവസാനമായിരിക്കും ഈ പുരസ്‌കാരം നല്‍കുന്നത്. ശാസ്ത്രജ്ഞന്‍മാര്‍, ഭരണാധികാരികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എന്നിവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

https://twitter.com/realDonaldTrump/status/934189999045693441

ഡികെ

 

Share this news

Leave a Reply

%d bloggers like this: