ലിയോ വരേദ്കര്‍ ഇന്ത്യക്കാരനോ? വിവാദ പ്രസ്താവന പാര്‍ലമെന്റ് അംഗം പിന്‍വലിച്ചു

ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറെ ‘ഇന്ത്യന്‍’ എന്ന് വിളിച്ച് വംശീയ അധിക്ഷേപം നടത്തിയ അള്‍സ്റ്റര്‍ യൂണിയന്‍ പാര്‍ട്ടിയുടെ മുന്‍ നേതാവായിരുന്ന ജോണ്‍ ടെയ്ലര്‍ ഒടുവില്‍ ക്ഷമാപണം നടത്തി. ലോര്‍ഡ് കില്‍ക്ലൂണി എന്നറിയപ്പെടുന്ന ഈ നേതാവ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വിവാദമായ ട്വീറ്റ് പോസ്റ്റുചെയ്തത്.

സണ്‍ഡേ ബിസിസസ് പോസ്റ്റിലെ രാഷ്ട്രീയ നിരീക്ഷകനായ ഹ്യൂഗ് ഓ കേണല്‍ ഗുഡ് ഫ്രൈഡേ എഗ്രിമെന്റുമായി ബന്ധപ്പെട്ട് ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നിക്കുറിച്ചാണ് ട്വീറ്റ് ഇട്ടത്. ഇതിന്റെ പ്രതികരണമായി ‘സൈമണ്‍ കോവ്നി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്, ആ ‘ഇന്ത്യന്‍’ അകെ ഇളക്കി മറിക്കുമെന്നുറപ്പാണ്:- ഇതായിരുന്നു ലോര്‍ഡ് കില്‍ക്‌ളോണി പോസ്റ്റ് ചെയ്തത്.

വരേദ്കറിന്റെ ‘ഇന്ത്യന്‍’ എന്ന് വിശേഷിപ്പിച്ച് ട്വിറ്ററില്‍ പോസ്റ്റുചെയ്ത ഉടനെ കടുത്ത പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി. ‘വരേദ്കര്‍’ എന്ന പേര് ഉച്ചരിക്കാന്‍ തനിക്ക് അറിയില്ലെന്നും ട്വിറ്ററില്‍ അക്ഷര പരിധി ഉള്ളതുകൊണ്ടുമാണ് താന്‍ ‘ഇന്ത്യന്‍’ എന്ന വിശേഷണം നടത്തിയതെന്നും പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും വിവാദം ശക്തമായപ്പോള്‍ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ച് മറ്റൊരു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.

അക്ഷര പരിധി ഉണ്ടെങ്കില്‍ ‘ലിയോ’ എന്ന് ചെറുതാക്കി എഴുതാമായിരുന്നുവെന്ന് അനേകര്‍ പ്രതികരിച്ചു. ഇതിന് മറുപടിയായി അയര്‍ലണ്ടിലെ പുതിയ പ്രധാനമന്ത്രി 100 ശതമാനം ഐറിഷ് പൗരനാണെന്നും. അദ്ദേഹത്തിന്റെ പേര് വരേദ്കര്‍ എന്നാണെന്നും താന്‍ പഠിച്ചതായി ലോര്‍ഡ് കില്‍ക്ലൂണി വീണ്ടും ട്വീറ്റ് ചെയ്തു.

ഇത് ആദ്യമായല്ല ലോര്‍ഡ് കില്‍ക്ലൂണി വിവാദങ്ങളില്‍ ചെന്ന് ചാടുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഡോണഗല്‍ കൗണ്ടിയെ നോര്‍ത്തേണ്‍ അയര്‍ലന്റുമായി കൂട്ടിച്ചേര്‍ക്കണമെന്ന അഭിപ്രായ പ്രകടനം നടത്തിയത് നിരവധി വിമര്‍ശങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

അതേസമയം ലോര്‍ഡ് കില്‍ക്ലൂണി പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അള്‍സ്റ്റര്‍ യൂണിയന്‍ പാര്‍ട്ടി നേതാവ് റോബിന്‍ സ്വാന്‍ അഭിപ്രായപ്പെട്ടു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: