അയര്‍ലണ്ടില്‍ ടാക്‌സ് റീഫണ്ടിങ്ങിനെക്കുറിച്ച് അറിയാതെ അനേകര്‍

 

ആഴ്ചയിലോ മാസം തോറുമോ എത്രമാത്രം നികുതി കൊടുക്കുന്നു എന്നതിനെക്കുറിച്ച് ഐറിഷ് തൊഴിലാളികളില്‍ 64 ശതമാനം പേര്‍ക്കും യാതൊരു ബോധ്യവുമില്ലെന്ന് കണ്ടെത്തല്‍. ഹെല്‍ത്ത്, ട്യൂഷന്‍, ഫ്‌ളാറ്റ് റേറ്റ്, റെന്റ്, നഴ്‌സിങ് ഹോം ഫീസ് എന്നിങ്ങനെ ഈ ടാക്‌സില്‍ ഒരു പരിധിവരെ തുക നമുക്ക് റീഫണ്ട് ലഭിക്കുന്നതാണ് എന്നതാണ് സത്യം. ഇക്കാര്യമറിയാത്തിനാല്‍ നമ്മളില്‍ പലരും റീഫണ്ട് വാങ്ങാറില്ലെന്നു മാത്രം.

അയര്‍ലണ്ടില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വിദേശ ജോലിക്കാരില്‍ മിക്കവര്‍ക്കും റീഫണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പോലും വേണ്ടത്ര അറിവില്ലെന്നാണ് അയര്‍ലണ്ടിലെ ടാക്‌സ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ അവകാശപ്പെട്ട ആയിരക്കണക്കിന് യൂറോ ഇങ്ങനെ സര്‍ക്കാര്‍ ഫണ്ടിലേക്ക് തിരികെ പോകുന്നുണ്ടത്രേ. ടാക്‌സ്ബാക്ക്.കോം നടത്തിയ ഉപഭോക്തൃ സര്‍വ്വെയില്‍ 38 ശതമാനം ജീവനക്കാര്‍ക്ക് എത്രമാത്രം നികുതി കൊടുക്കുന്നുവെന്ന് അറിയാമെന്നും വെളിപ്പെടുത്തുന്നു. ഒരാള്‍ ചികില്‍സാ ചെലവുകള്‍ക്ക് ചെലവഴിക്കുന്നതില്‍ 20 ശതമാനംവരെ ടാക്സ് റീഫണ്ട് ആനുകൂല്യം ലഭ്യമാണ്. പേ മൈ അക്കൗണ്ട് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.എന്നാല്‍ ഈ ആനുകൂല്യവും നഷ്ട്ടപ്പെടുത്തുന്നവര്‍ ഏറെയാണ്.

4 വര്‍ഷമാണ് ടാക്‌സ് അടയ്ക്കുന്നവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാനുള്ള സമയം. അതായത് 2013 മുതല്‍ റീഫണ്ട് ഉള്ളവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഏകദേശം 450 മില്ല്യണ്‍ യൂറോയാണ് റവന്യൂ വകുപ്പ് റീഫണ്ട് നല്‍കിയത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: