ഓറഞ്ച് വാര്‍ണിങ്: ഡബ്ലിനില്‍ ഉള്‍പ്പെടെ 12 കൗണ്ടികളില്‍ മഞ്ഞുവീഴ്ച അതിശക്തമായി തുടരും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ ആഴ്ച മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് എറാന്റെ മുന്നറിയിപ്പ്. ഈ വാരം 8 സെന്റീമീറ്റര്‍ വരെ മഞ്ഞ് പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പ് ഉണ്ട്. തണുത്തുറച്ച കാലാവസ്ഥയെ നേരിടാന്‍ നാഷണല്‍ എമര്‍ജന്‍സി കോഡിനേഷന്‍ ഗ്രൂപ് ചര്‍ച്ചകള്‍ സജീവമാക്കി വരികയാണ്. ലോക്കല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ മഞ്ഞുരുക്കല്‍ നടപടി ത്വരിതപ്പെടുത്തും.

ഡബ്ലിനില്‍ ഉള്‍പ്പെടെ 12 കൗണ്ടികളിലും, കൊണാര്‍ട്ടിലെ മുഴുവന്‍ പ്രദേശങ്ങളിലും മെറ്റ് എറാന്റെ ഓറഞ്ച് വെതര്‍ വാര്‍ണിങ് നിലവില്‍ വന്നു. കാവന്‍, മൊനാഗന്‍, ഡോനിഗല്‍, ഡബ്ലിന്‍, കില്‍ഡെയര്‍, ലോയിസ്, ലോങ്ഫോര്‍ഡ്, ലോത്ത്, വികളോ, ഓഫാലി, വെസ്റ്റ് മീത്ത്, മീത്ത് എന്നീ കൗണ്ടികളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി വരികയാണ്. വടക്കന്‍ അയര്‍ലണ്ടില്‍ 2 മുതല്‍ 5 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച ആരംഭിച്ചു.

വടക്ക് പടിഞ്ഞാറും, മധ്യ അയര്‍ലന്‍ഡ് പ്രദേശങ്ങളിലും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മഞ്ഞുവീഴ്ച ശക്തമാവുന്ന സാഹചര്യത്തില്‍ മോട്ടോറിസ്റ്റുകള്‍ സശ്രദ്ധം ഡ്രൈവ് ചെയ്യാന്‍ മുന്നറിയിപ്പ് ഉണ്ട്. രാജ്യത്തെ പലയിടങ്ങലയിലും മൂടല്‍ മഞ്ഞും ശക്തമാവുന്നതിനാല്‍ വാഹനങ്ങളില്‍ കാലാവസ്ഥക്ക് യോജിച്ച ലൈറ്റുകള്‍ ഉപയോഗിക്കുക. തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഒരാഴ്ചയില്‍ കൂടുതല്‍ നിലനിന്നേക്കാമെന്നും മെറ്റ് ഏറാന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: