60 ദിവസം മുന്‍കൂറായി ഫ്ളൈറ്റ് സര്‍വീസുകളില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ച് റൈന്‍ എയര്‍.

 

യാത്രക്കാരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന റൈന്‍ എയറിന്റെ പദ്ധതിയായ ‘ഓള്‍വെയ്സ് ഗെറ്റിങ് ബെറ്റര്‍’ എന്ന പരിഷ്‌കരണ പദ്ധതിയുടെ നാലാം വാര്‍ഷികത്തിലാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. റൈന്‍ എയര്‍ ഫ്ളൈറ്റില്‍ സീറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്കാണ് 60 ദിവസം മുന്‍പ് ചെക്ക്-ഇന്‍ ചെയ്യാന്‍ അവസരം. www.ryanair.com വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലൂടെയോ റൈന്‍ എയര്‍ സീറ്റുകള്‍ തിരഞ്ഞെടുക്കുകയും ബുക്ക് ചെയ്യാവുന്നതുമാണ്. സീറ്റ് ബുക്ക് ചെയ്ത് യാത്രയുടെ 60 ദിവസം മുന്‍പ് മുതല്‍ യാത്രയുടെ 2 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക്-ഇന്‍ ചെയ്യാവുന്നതാണ്. മുപ് 30 ദിവസം മുന്‍പ് വരെയുള്ള ചെക്ക്-ഇന്‍ സംവിധാനം ലഭ്യമായിരുന്നു.

പ്രത്യേക സീറ്റ് ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് നാള്‍ ദിവസത്തിനുള്ളിലോ യാത്രയുടെ 2 മണിക്കൂര്‍ മുന്‍പ് വരെയോ ചെക്ക്-ഇന്‍ ചെയ്യാവുന്നതാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യ സീറ്റുകള്‍ ലഭിക്കുന്നു, എന്നാല്‍ അവരോടൊപ്പമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് 18-30 വരികളില്‍ ഒരു സീറ്റ് ബുക്ക് ചെയ്യണം. ഇത്തരം സീറ്റുകള്‍ ബുക്ക് ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് നിരക്കിന്റെ ഇരട്ടിയായ 4 യൂറോ ചെലവാകും.

ഉപഭോക്താക്കള്‍ക്ക് 60 ദിവസം മുന്‍കൂറായി ചെക്ക്-ഇന്‍ ചെയ്യാവുന്ന ഓഫര്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് റൈന്‍ എയര്‍ വക്താവ് കെന്നി ജേക്കബ് പറഞ്ഞു. കഴിഞ്ഞയാഴ്ച, സ്പാനിഷ് എയര്‍ലൈനായ എയര്‍ യൂറോയുമായുള്ള പുതിയ പങ്കാളിത്തത്തെ റൈന്‍ എയര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ നോര്‍ത്ത്, സെന്‍ട്രല്‍, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ 20 റൂട്ടുകള്‍ വരെ ദീര്‍ഘദൂര ഫ്‌ളൈറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: