മോര്‍ട്ട് ഗേജ് പലിശ നല്‍കാന്‍ കഴിയാത്തതിനാല്‍ കുടുംബത്തെ ഇറക്കിവിട്ട സംഭവത്തില്‍ കെ.ബി.സി ബാങ്കിന്റെ ശാഖ അടച്ചുപൂട്ടിക്കാന്‍ ഹൗസിങ് ക്യാംപെയ്നര്‍മാര്‍ രംഗത്ത്.

കോര്‍ക്ക്: കെ.ബി.സി ബാങ്കിന്റെ കോര്‍ക്ക് Lapps quay ബ്രാഞ്ച് അടച്ച് പൂട്ടിക്കാന്‍ ഒരു സംഘം ഹൗസിങ് ക്യാംപെയ്നര്‍മാര്‍ രംഗത്ത്. കിഴക്കന്‍ കോര്‍ക്കില്‍ മോര്‍ട്ട്‌ഗേജ് പലിശ അടക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികലങ്ങുന്ന ഒരു കുടുംബത്തെ ബാങ്ക് നിയമപരമായി കുടിയൊഴിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ നൂറോളം അംഗങ്ങളടങ്ങുന്ന സംഘം ബാങ്കിന്റെ മുന്നില്‍ തമ്പടിച്ച് പ്രധിഷേധം രേഖപ്പെടുത്തുകയായിരുന്നു.

ബാങ്ക് അടച്ചുപൂട്ടണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. കെ.ബി.സി ബാങ്ക് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡ സ്ഥലത്ത് എത്തിയെങ്കിലും സമാധാനപൂര്‍ണമായ സമരം നയിക്കുന്ന സംഘത്തെ തടയേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അന്നേ ദിവസം അടച്ചിടേണ്ടി വന്നു. മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട കെ.ബി.സി ബാങ്ക് കോര്‍ക്കില്‍ മൊത്തം 10 കുടുംബത്തെ ഈ വര്‍ഷം ഒഴിപ്പിച്ചിരുന്നു.

ഇടപാടുകാര്‍ക്ക് ആവശ്യമായ സമയം അനുവദിക്കാതെ കുടിയിരിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. അയര്‍ലണ്ടിലെ ബാങ്കുകള്‍ അനധികൃതമായി പലിശ ഈടാക്കിയതായി യൂറോപ്യന്‍ ബാങ്ക് കണ്ടെത്തിയിരുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്നത് അയര്‍ലന്‍ഡ് ബാങ്ക് ആണെന്ന് സെന്‍ട്രല്‍ ബാങ്കും സ്ഥിരീകരിച്ചു.

ഉപഭോക്താക്കള്‍ക്കുമേല്‍ കൊള്ളപ്പലിശ ഈടാക്കുന്ന ബാങ്കുകളെ വരുതിയിലാക്കാന്‍ യൂറോപ്യന്‍ ബാങ്ക് ഐറിഷ് ധനകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ.ബി.സി ബാങ്കിന്റെ മോര്‍ട്ട് ഗേജ് നടപടികള്‍ പുനഃപരിശോധിച്ചില്ലെങ്കില്‍ മറ്റ് ശാഖകളിലും സമരം ശക്തമാക്കുമെന്ന് ഈ സംഘം വ്യക്തമാക്കി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: