പ്രേതത്തെ വെല്ലുവിളിച്ച് മന്ത്രി ശവപറമ്പില്‍

 

അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെതിരേ ഒറ്റയാന്‍ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് കര്‍ണാടകയിലെ മുന്‍ എക്സൈസ് മന്ത്രിയായ സതീഷ് ജാര്‍ക്കോളി. മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെടുന്ന പ്രേതമെന്ന സങ്കല്‍പ്പം തെറ്റാണെന്ന് തെളിയിക്കുകയാണ് ജാര്‍ക്കോളിയുടെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു വര്‍ഷമായി ജനങ്ങള്‍ക്ക് പ്രേതഭയം കൂടിവരികയാണ്. ഇത് ഇല്ലാതാക്കണം. ഇതിനായി ജാര്‍ക്കോളി ശവപറമ്പില്‍ ഒറ്റയ്ക്ക് രാത്രി മുഴുവന്‍ കഴിച്ചുകൂട്ടുന്നു. പ്രേതങ്ങളെ വെല്ലുവിളിക്കുന്ന ജാര്‍ക്കോളിയുടെ ജീവന്‍ തന്നെ ആശങ്കയിലാണെന്നാണ് പൊതു സംസാരം.

എല്ലാ വര്‍ഷവും രാത്രി മുഴുവന്‍ താന്‍ ശവപ്പറമ്പില്‍ കിടന്നുറങ്ങുമെന്ന് ജാര്‍ക്കോളി പറഞ്ഞിട്ടുണ്ട്. ഡിസംബര്‍ ആറിന് എല്ലാ വര്‍ഷവും ജാര്‍ക്കോളി എത്തും. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഡിസംബര്‍ ആറിന് രാത്രി മുഴുവന്‍ ബെലെഗാവിയിലെ സദാശിവ് നഗറിലുള്ള ശ്മശാനത്തില്‍ അദ്ദേഹം ഉറങ്ങി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തന്റെ ശീലത്തില്‍ ജാര്‍ക്കോളി ഒരു മാറ്റവും വരുത്തിയിട്ടില്ല. ജീവന്‍ ഉള്ളയിടത്തോളം കാലം ഡിസംബര്‍ ആറിനു രാത്രി താന്‍ ശ്മശാനത്തിലുണ്ടാകുമെന്നാണ് ജാര്‍ക്കോളി പറഞ്ഞത്.

വര്‍ഷത്തിലൊരിക്കല്‍ ശ്മശാനത്തില്‍ കിടന്നുറങ്ങിയുള്ള തന്റെ പ്രവൃത്തി തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നു ജാര്‍ക്കോളി വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ ഓരോ വര്‍ഷം കഴിയുന്തോറും പ്രേതവിശ്വാസവും മറ്റു അന്ധ വിശ്വാസലുമെല്ലാം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ഈ അന്ധ വിശ്വാസങ്ങളെല്ലാം ഉപേക്ഷിക്കുന്നതു വരെ താന്‍ ഇപ്പോഴത്തെ രീതിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ടുള്ള പ്രേത രാവും അദ്ദേഹം സംഘടിപ്പിക്കുന്നുണ്ട്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: