ടൈം മാഗസിന്റെ ഹീറോയായി ഇയാന്‍ ഗ്രില്ലറ്റ്

 

യു.എസിലെ കന്‍സസില്‍ വംശീയ വെറിപൂണ്ട നേവി ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാരനു നേരെ വെടിയുതിര്‍ത്തപ്പോള്‍ അത് തടുക്കാന്‍ ശ്രമിച്ച് വെടിയേറ്റ ഇയാന്‍ ഗ്രില്ലറ്റിനെ ടൈം മാഗസിന്‍ ഈ വര്‍ഷത്തെ ഹീറോകളിലൊരാളായി തെരഞ്ഞെടുത്തു. 2017ല്‍ പ്രതീക്ഷ നല്‍കിയ അഞ്ച് ഹീറോകളിലൊരാളായാണ് ഇയാന്‍ ഗ്രില്ലറ്റിനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തത്.

ഫെബ്രുവരിയില്‍ കന്‍സസിലെ ഒരു ബാറില്‍ ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് അമേരിക്കന്‍ നേവിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തപ്പോള്‍ 24 കാരനായ ഗ്രില്ലറ്റ് തടയാന്‍ ശ്രമിച്ചിരുന്നു. വെടിവയ്പില്‍ 32 കാരനായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുചിഭോട്‌ല കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകന്‍ അലോക് മദസനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്?തിരുന്നു.

ഗ്രില്ലറ്റിനെ കുടാതെ, അമേരിക്കയില്‍ ഹരി?കെയ്?ന്‍ ചുഴലിക്കാറ്റ് ദുരന്തത്തിലെ ഇരകള്‍ക്ക് ഭക്ഷണം നല്‍കിയ ഷെഫ്, ചുഴലിക്കാറ്റിന്റെ ഇരയായ യുവതിയെയും കുഞ്ഞിനെയും പരിചരിച്ച ഹൂസ്റ്റണിലെ അയല്‍ക്കാര്‍, കന്നുകാലികളുടെ സംരക്ഷണ ചുമതലക്കിടെ തീപിടുത്തമുണ്ടായിട്ടും അവയെ ഉപേക്ഷിക്കാതിരുന്ന നായ എന്നിവരാണ് 2017ലെ ഹീറോകളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത മറ്റുള്ളവര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: