ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഷിക്കാഗോയില്‍ അജ്ഞാതരുടെ വെടിവെപ്പ്; ഗുരുതരമായി പരുക്കേറ്റ യുവാവ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍

 

ഹൈദരാബാദ് സ്വദേശിയായ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിക്ക് ഷിക്കാഗോയില്‍വച്ച് വെടിയേറ്റതായി ബന്ധുക്കള്‍. ഡെവ്രി യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് അക്ബര്‍ (30) നാണ് വെടിയേറ്റത്. വെടിയേറ്റതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് യുഎസിലെ ഷിക്കാഗോയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടം നടത്തുന്നു.

ഷിക്കാഗോയ്ക്ക് സമീപമുള്ള അല്‍ബാനി പാര്‍ക്കില്‍ ലോട്ടില്‍ ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെയായിരുന്നു വെടിവെപ്പ് നടന്നതെന്ന് ഹൈദരാബാദിലുള്ള കുടുംബം പറയുന്നു. തര്‍ക്കത്തിനൊടുവില്‍ അജ്ഞാതരായ വ്യക്തികള്‍ യുവാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് അക്ബറിന്റെ സഹായിച്ചത്.

ഇവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ സ്ഥിതി ഗുരുതരമായിരുന്നു. അക്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനാണ് ശ്രമം. അക്ബറിന്റെ കുടുംബം തെലങ്കാന സര്‍ക്കാരിനെയും, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും സഹായം തേടിയിട്ടുണ്ട്. തെലങ്കാന ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡിയുമായി ഇവര്‍ ചര്‍ച്ച നടത്തി. വിദേശമന്ത്രാലയ അധികൃതരുമായി ഫോണിലും സംസാരിച്ചിട്ടുണ്ട്. അടിയന്തരമായ ഇടപെടല്‍ മന്ത്രാലയം ഉറപ്പുകൊടുത്തിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: