അയര്‍ലണ്ട് കാലാവസ്ഥയില്‍ നേരിയ പുരോഗതി

ഡബ്ലിന്‍: രാജ്യത്തെ താപനിലയില്‍ മാറ്റം വന്നതോടെ കാലാവസ്ഥ സാധാരണ നിലയിലേക്ക്. ശൈത്യകാലത്തിന്റെ സ്വാഭാവിക തണുപ്പ് ഒഴിച്ചാല്‍ കാലാവസ്ഥയില്‍ സാരമായ വ്യതിയാനമില്ല. പടിഞ്ഞാറന്‍ മേഖലകളില്‍ മൈനസ് 8 ഡിഗ്രിയില്‍ വരെ എത്തിയ തണുപ്പ് മൈനസ് 2-ലേക്ക് തിരിച്ചെത്തി.

തെക്ക്-കിഴക്കന്‍ പ്രദേശങ്ങളില്‍ 6 ഡിഗിരിക്കും 9 ഡിഗ്രിക്കും ഇടയിലാണ് പകല്‍ സമയ ഊഷ്മാവ് രേഖപ്പെടുത്തുന്നത്. തണുത്ത കാറ്റിനും താല്‍ക്കാലിക ശമനം അനുഭവപ്പെടുന്നുണ്ട്. കൊണാര്‍ട്ടിലും, മോണ്‍സ്റ്ററിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉണ്ടെന്ന് മെറ്റ് ഇറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോഡുകളിലെ മഞ്ഞ് വീഴ്ചക്ക് നേരിയ മാറ്റം സംഭവിച്ചു. കനത്ത മഞ്ഞ് വീഴ്ച ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. കാലാവസ്ഥ സാധാരണ നിലയില്‍ ആയതോടെ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട വെതര്‍ വാണിങ്ങുകള്‍ എല്ലാം പിന്‍വലിച്ചതായും കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: