ഡബ്ലിന്‍ ഹൗസിങ് എസ്റ്റേറ്റ് പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം

ഡബ്ലിന്‍: ഡബ്ലിന്‍ ഹൗസിങ് എസ്റ്റേറ്റ് സമീപ പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നു. ക്രിമിനലുകളും ഈ പ്രദേശത്ത് സ്വതന്ത്ര വിഹാരം നടത്തി വരികയാണ്. യാതൊരു നിയന്ത്രങ്ങളുമില്ലാതെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഭവങ്ങളും കൂടിവരുന്നുണ്ട്. ഇത്തരക്കാര്‍ വാഹനം ഓടിച്ച് വഴിപോക്കര്‍ക്കും അന്യ വാഹങ്ങള്‍ക്കും ഭീഷണി ആയി മാറുന്നുണ്ട്.

ഇന്നലെ നടന്ന ദെയില്‍ സമ്മേളനത്തില്‍ ഡബ്ലിനില്‍ നിന്നുള്ള ലോക്കല്‍ ടി.ഡി ടോമി ബ്രോഗ്രന്‍ ഇക്കാര്യം മന്ത്രിസഭയില്‍ അവതരിപ്പിച്ചു. ഡബ്ലിനിലെ റസിഡന്‍സി പ്രദേശങ്ങളില്‍ നടന്നുവരുന്ന നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ഹൗസിങ് മന്ത്രിയോട് ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളിലെ പാര്‍ക്കുകള്‍ ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങളായി മാറുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ രാത്രികാലങ്ങളില്‍ തീയിട്ടു നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ഈ മേഖലയില്‍ സജീവമാണ്. ഗാര്‍ഡാക്ക് നിരവധി തവണ പരാതികള്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ ദ്രുതഗതിയില്‍ നടന്നില്ലെന്ന് ടി.ഡി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 3 മാസങ്ങളിലേറെയായി പ്രശ്നബാധിത പ്രദേശത്ത് മോഷണ പരമ്പരകളും ഏറി വരികയാണ്. ഇതെല്ലം ചൂണ്ടിക്കാട്ടി ഭാവനമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും അത് വെളിച്ചം കണ്ടില്ല. നോര്‍ത്ത് ഡബ്ലിന്‍ ബേ-ക്ക് സമീപത്തുള്ളവരാണ് പരാതിക്കാര്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: