രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

 

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. രാവിലെ 11-ന് ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ ഭരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറിയാതോടെ രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടി അധ്യക്ഷനായി. ഗാന്ധികുടുംബത്തില്‍ നേരിട്ട് നടക്കുന്ന രണ്ടാമത്തെ അധികാരകൈമാറ്റത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരെത്തിയിരുന്നു.

സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. സോണിയ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിനുശേഷം രാഹുല്‍ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്തു.

സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഹ് ആശംസയര്‍പ്പിച്ചു . പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.

സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ അമരക്കാരനാകുന്ന പതിനേഴാമത്തെ വ്യക്തിയാണ് രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. രാഹുലിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് എഐസിസി ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: