യുവാക്കള്‍ക്കിടയില്‍ പ്രമേഹം തടയാന്‍ പുതിയ പദ്ധതിയുമായി ഗാല്‍വേ ആശുപത്രി

ഗാല്‍വേ: ഗാല്‍വേയില്‍ യുവാക്കള്‍ക്കിടയില്‍ പ്രമേഹം തടയാന്‍ D1 എന്ന പ്രോഗ്രാമിലൂടെ ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഒരുകൂട്ടം ഗവേഷകര്‍. type one പ്രമേഹരോഗികള്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധയും പരിചരണവും ലഭിക്കുന്ന ക്ലിനിക്കുകളാണ് ആരംഭിക്കുക.പ്രമേഹ ബാധിതരുടെ 9 പേരടങ്ങുന്ന സംഘം രൂപീകരിച്ച് ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.

18 -25 വയസിനിടയില്‍ ഉള്ളവര്‍ക്കാണ് ചികിത്സലഭിക്കുക. പഴയ പ്രമേഹ ക്ലിനിക്കുകളില്‍ നിന്നും വ്യത്യസ്തമായി ജീവിതശൈലിയില്‍ മാറ്റം വരുത്തികൊണ്ടുള്ള ചികിത്സയായിരിക്കും ഇത്തരം ക്ലിനിക്കുകളിലൂടെ രോഗികള്‍ക്കു ലഭിക്കുക.ഓരോമാസവും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രോഗികളെ പരിശോധനകള്‍ക് വിധേയരാക്കും.പ്രമേഹത്തെ തടയാനുള്ള വ്യായാമ മുറകളും ക്ലിനിക്കില്‍നിന്നും പഠിച്ചെടുക്കാം. എച്.സി .ഇ യുടെ ഓപ്പണ്‍ അസസ് അവാര്‍ഡ് കരസ്ഥമാക്കിയ ഗവേഷണ സംഘമാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.

 

ഡി.കെ

 

Share this news

Leave a Reply

%d bloggers like this: