2017-ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഐ ഫോണ്‍ x

 

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടെക്നോളജി ഡിവൈസ് ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐ ഫോണ്‍ 8, ഐ ഫോണ്‍ സ് എന്നിവയാണ്. ബുധനാഴ്ച പുറത്തുവിട്ട ഗൂഗിള്‍സ് ഇയര്‍ ഇന്‍ സെര്‍ച്ച് 2017 എന്ന പട്ടികയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഐ ഫോണ്‍ x പുറത്തിറക്കിയത്. റിലീസിനു മുന്‍പു തന്നെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയവയാണു ഐ ഫോണ്‍ x.

2017-ല്‍, ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ബാഹുബലി-2. ബാഹുബലി രണ്ടാം ഭാഗം തിരഞ്ഞതിനു ശേഷം പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്കെത്തിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ്. 2007-ല്‍ ആരംഭിച്ച ഐപിഎല്ലിന്റെ പത്താമത് പതിപ്പായിരുന്നു ഈ വര്‍ഷം അരങ്ങേറിയത്. ആദ്യ പത്തില്‍ ഏഴും തിരഞ്ഞത് സിനിമകളുടെ വിവരങ്ങള്‍ അറിയാനായിരുന്നെന്നതും പ്രത്യേകതയാണ്.

വിവിധ ടീമുകള്‍ തമ്മില്‍ കളിച്ച ക്രിക്കറ്റിന്റെ ലൈവ് സ്‌കോര്‍ അറിയുന്നതിന് ഭൂരിഭാഗം പേരും തിരഞ്ഞത് ഗൂഗിളിലാണ്. മൂന്നാം സ്ഥാനവും ലൈവ് ക്രിക്കറ്റ് സ്‌കോറിനാണ്. അമീര്‍ഖാന്‍ നായകനായി അഭിനയിച്ച ദംഗലിനെ കുറിച്ച് അറിയാന്‍ പലരും ഗൂഗിളില്‍ സെര്‍ച്ച് നടത്തി. ദംഗല്‍ നാലാം സ്ഥാനത്തെത്തി. അര്‍ജ്ജുന്‍ കപൂര്‍-ശ്രദ്ധ കപൂര്‍ അഭിനയിച്ച ഹാഫ് ഗേള്‍ഫ്രണ്ട് എന്ന ചിത്രത്തെ കുറിച്ചറിയാന്‍ നിരവധി പേരാണ് ഗൂഗിളിനെ സമീപിച്ചത്. ചേതന്‍ ഭഗത് എഴുതിയ ഹാഫ് ഗേള്‍ഫ്രണ്ട് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണു ചിത്രമെടുത്തത്.

ബദ്രിനാഥ് കി ദുല്‍ഹനിയ, മുന്ന മൈക്കിള്‍, ജഗ്ഗ ജസൂസ് തുടങ്ങിയ ചിത്രങ്ങളാണ് ആറും ഏഴും എട്ടും സ്ഥാനങ്ങളിലെത്തിയത്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തിയത് ചാംച്യന്‍ ട്രോഫിയാണ്. പത്താം സ്ഥാനത്ത് റയീസ് എന്ന സിനിമയും. മുന്‍ വര്‍ഷത്തെ പോലെ ഇപ്രാവിശ്യം ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ വ്യക്തി സണ്ണി ലിയോണാണ്. ബിഗ് ബോസ് പരിപാടിയിലെ ആര്‍ഷി ഖാന്‍, സപ്ന ചൗധരി, യൂ ട്യൂബില്‍ സെന്‍സേഷനായ ഗായിക വിദ്യ വോക്സ് തുടങ്ങിയവരെയും ഗൂഗിളില്‍ തിരഞ്ഞു.

വിനോദ, കായിക രംഗവുമായി ബന്ധപ്പെട്ടാണു കൂടുതല്‍ പേരും സെര്‍ച്ച് നടത്തിയതെങ്കിലും സിബിഎസ്ഇ പരീക്ഷാ ഫലം, യുപി തെരഞ്ഞെടുപ്പ്, ജിഎസ്ടി, ബജറ്റ് തുടങ്ങിയവയെ കുറിച്ചും ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരയുകയുണ്ടായി. ആധാറിനെ എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കും, ജിയോ ഫോണ്‍, ബിറ്റ്കോയിന്‍ തുടങ്ങിയവയും ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങളാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: