ക്ലോണ്‍ ജീവികള്‍ക്ക് അകാല രോഗ ബാധകളോ ? ഡോളിയിലൂടെ മറുപടി നല്‍കി ഗവേഷകര്‍

 

ഡോളിയെന്ന ആദ്യത്തെ ക്ലോണ്‍ ചെമ്മരിയാടിന്റെ ആരോഗ്യത്തെ കുറിച്ചു പരന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ക്ലോണ്‍ ജീവികള്‍ക്ക് ആരോഗ്യമുണ്ടാവില്ല എന്ന പ്രചാരണമാണ് അസ്ഥാനത്തായത്. ഇത് കൂടുതല്‍ ക്ലോണിംഗ് ഗവേഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഡോളിയ്ക്ക് അകാലത്തില്‍ ആര്‍ത്രൈറ്റിസ് വന്നു എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന് പുതിയ പഠനം പറയുന്നു. വാസ്തവത്തില്‍, അവളുടെ സന്ധികളില്‍ ഉണ്ടായിരുന്ന തേയ്മാനം അവരുടെ ഗണത്തില്‍പ്പെട്ട മറ്റ് ആടുകളുടേതിന് സമാനമായിരുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഒരു മുതിര്‍ന്ന സെല്ലില്‍ നിന്നും ക്ലോണ്‍ ചെയ്ത ആദ്യ സസ്തനിയായിരുന്നു ഡോളി. ക്ലോണ്‍ മൃഗങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളോ അകാല വര്‍ദ്ധക്യമോ ഉണ്ടായേക്കാം എന്ന ഭയം മൂലം ഡോളിയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. നോട്ടിങ്ങാമിലെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഡോളിയുടെ അസ്ഥികൂടം വീണ്ടും പരിശോധിച്ചു. ‘ഞങ്ങള്‍ക്ക് ഡോളിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമാക്കേണ്ടതുണ്ടായിരുന്നു’ ഗവേഷകനായ കെവിന്‍ സിന്‍ക്ലെയര്‍ പറഞ്ഞു. സ്വാഭാവികമായി ജനിച്ച ആടുകളിലൂടേതിന് സമാനമായിരുന്നു ഡോളിയ്ക്ക് ഉണ്ടായിരുന്ന ആര്‍ത്രൈറ്റിസ് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഡോളിയെ ക്ലോണ്‍ ചെയ്യാന്‍ 277 ശ്രമങ്ങള്‍ വേണ്ടിവന്നു, 1996 ജൂലൈയില്‍ ജനിച്ചത് മുതല്‍ 2003 ഫെബ്രുവരിയില്‍ മരണമടയുന്നത് വരെ ലോകത്തിലെ ഏറ്റവും പ്രശസ്തയായ ആടായിരുന്നു ഡോളി.. അഞ്ചാം വയസ്സില്‍ ഇടതു മുട്ടില്‍ ഓസ്റ്റിയോആര്‍ത്രൈറ്റിസ് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഡോളിക്ക് ജീവന്‍ നല്‍കിയ സെല്‍ ലൈനില്‍ നിന്ന് ക്ലോണ്‍ ചെയ്ത എവ്‌സ് ഡെബ്ബി, ഡെനിസ്, ഡിയാന, ഡെയ്‌സി എന്നീ ആടുകളില്‍ നടത്തിയ പഠനങ്ങളില്‍ മിതമായ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് കണ്ടത്.

ഡോളിയെക്കാള്‍ പ്രായമുള്ള ഈവെസ്‌ന് എട്ടു വയസ്സുണ്ടായിരുന്നു , ഡോളി കേസ് പുനരവലോകനം ചെയ്യാന്‍ ഇത് ഗവേഷകരെ പ്രേരിപ്പിച്ചു. എന്നാല്‍ ഡോളിയുടെ എക്‌സ്-റേകള്‍ ഒന്നും ലഭ്യമല്ലായിരുന്നു അതുമൂലം ഗവേഷകര്‍ അസ്ഥികൂടത്തിന്റെ എക്‌സ്-റേ എടുത്തു. ഡോളിയ്ക്ക് സ്വാഭാവികമായി ജനിച്ച മകള്‍, ബോണിയുമായും വ്യത്യസ്ത സെല്ലുകളില്‍ നിന്ന് ക്ലോണ്‍ ചെയ്യപ്പെട്ട മീഗന്‍, മൊറാഗ് എന്നിവയുടെയും എക്‌സ് റേകളുമായി താരതമ്യം നടത്തി. ഈ കണ്ടെത്തലുകള്‍ ആരോഗ്യമുള്ള, സ്വാഭാവികമായും രൂപം കൊള്ളുന്ന ആടുകളുടെ എക്‌സ്‌റേകളുമായും താരതമ്യം ചെയ്തു.

കണ്ടെത്തലുകള്‍ അപ്രതീക്ഷിതമായിരുന്നില്ല ഡോളിയുടെ ആര്‍ത്രൈറ്റിസ് അവളുടെ പ്രായം നല്‍കിയതായിരുന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടു. ‘ക്ലോണിംഗിന്റെ ഫലമായി ചെറുപ്പത്തിലേ രോഗങ്ങള്‍/ ഓസ്ടയോ ആര്‍ത്രൈറ്റിസ് വരുമെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഇതോടെ തെളിയിക്കപ്പെട്ടതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: