ഹിമാലയന്‍ മഞ്ഞു മനുഷ്യ ‘യതിക്കഥകള്‍’ അവസാനിപ്പിക്കാമെന്ന് പുതിയ പഠനങ്ങള്‍

 

ഹിമായന്‍ മലകളില്‍ മറഞ്ഞുവസിക്കുന്ന യതി എന്ന മനുഷ്യരൂപമുള്ള ഭീകരജീവിയുടെതെന്ന് പറയപ്പെടുന്ന ഡി എന്‍ എ സാമ്പിളുകളെല്ലാം ഏഷ്യന്‍ കരടികളുടേതാണെന്ന് പുതിയ ശാസ്ത്രീയ പഠനം പറയുന്നു. ഏഷ്യയിലെ ഉയര്‍ന്ന മലനിരകളില്‍ വസിക്കുന്നു എന്ന് പറയപ്പെടുന്ന മനുഷ്യനോട് സാദൃശ്യമുള്ള യെതിയെക്കുറിച്ചുള്ള മിത്തുകള്‍ ഇന്ത്യയിലും നേപ്പാളിലും ടിബറ്റിലു വലിയ തോതില്‍ നിലനില്‍ക്കുന്നു. യതിയുടെ സാമ്പിളുകളുടെ പുതിയ ഡിഎന്‍എ പഠനം ഈ മിത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ്.

‘യതി എന്ന മിത്തിന്റെ ജീവശാസ്ത്രപരമായ അടിത്തറകള്‍ പ്രാദേശിക കരടികളില്‍ കണ്ടെത്താവുന്നതാണെന്ന് തങ്ങളുടെ കണ്ടെത്തലുകള്‍ ശക്തമായി സൂചിപ്പിക്കുന്നു. ജനിതകശാസ്ത്രത്തിന് സമാനമായ മറ്റ് നിഗൂഢതകളുടെയും ചുരുളഴിക്കാന്‍ കഴിയുമെന്ന് ഞങ്ങളുടെ പഠനം തെളിയിക്കുന്നു,’ ബഫലോ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ആന്‍ഡ് നന്‍യാംഗ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിസര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. ഷാര്‍ലറ്റ് ലിന്‍ഡ്ക്വിസ്റ്റ് പറഞ്ഞു.

ഹിമാലയ, ടിബറ്റന്‍ പീഠഭൂമിയില്‍ നിന്ന് ശേഖരിച്ച അസ്ഥി, തൊലി, മുടി എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒന്‍പത് ‘യതി ‘ മാതൃകകളെ ഡോ. ലിന്‍ഡ്ക്വിസ്റ്റ്ഉം സഹായികളും പരിശോധിച്ചു. ഇതില്‍ ഒന്ന് ഒരു നായയില്‍ നിന്നാണ് വന്നത്. എട്ടെണ്ണം ഏഷ്യന്‍ കരടികളില്‍ നിന്നും – ഏഷ്യന്‍ കറുത്ത കരടില്‍ നിന്ന് (ഉര്‍സസ് തിബറ്റാനസ്), ഹിമാലയന്‍ ബ്രൗണ്‍ കരളില്‍ (ഉര്‍സ്സസ് ആര്‍ക്ടോസ് ഇസബെല്ലിനസ്), ടിബറ്റന്‍ ബ്രൗണ്‍ കരടികള്‍ (അര്‍സസ് ആര്‍ക്ടോസ് പരുത്തിനോസ്) എന്നിവ. ‘ഈ പഠനം യതിയില്‍ നിന്ന് ഉരുത്തിരിഞ്ഞതായി സംശയിക്കപ്പെട്ട സാമ്പിളുകളുടെ ഏറ്റവും സൂക്ഷ്മമായ വിശകലനമാണ്, ‘ശാസ്ത്രജ്ഞര്‍ പറഞ്ഞു.

നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും പ്രചരിപ്പിക്കപെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി. മെഹ്-ടെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു. യതിയുടെ നിലനില്‍പ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാല്‍ ഇത് ഒരു സങ്കല്പ്പം മാത്രമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. വടക്കേ അമേരിക്കയില്‍ ബിഗ്ഫൂട്ട് എന്ന പേരില്‍ സമാനരീതിയിലുള്ള ഒരു സാങ്കല്‍പ്പികജീവിയെപ്പറ്റിയുള്ള മിത്ത് നിലവിലുണ്ട്.

ഷെര്‍പ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങള്‍ക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്. ഭീബല്‍സരൂപിയായ മഞ്ഞുമനുഷ്യനാണ് യതി എന്നും ഹിമക്കരടിയാണ് യതി എന്നും വിശ്വാസങ്ങളുണ്ട്.ഹിമാലയ പര്‍വതത്തില്‍ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ് യതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിനു മുന്‍പിലെത്തുന്നത്. 1997-ല്‍ ഇറ്റാലിയന്‍ പര്‍വ്വതാരോഹകനായ റെയ്നോള്‍ഡ് മെസ്സ്‌നര്‍ യതിയെ നേരില്‍ കണ്ടതായി അവകാശപ്പെട്ടിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: