ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ പെടുത്താനൊരുങ്ങി പാക് ചാരസംഘടന; പദ്ധതി തകര്‍ത്ത് ഇന്ത്യ

 

ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ച് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്താനുള്ള പാക് ചാര സംഘടനയുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യ. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍ പെടുത്താന്‍ ശ്രമിച്ചത്. പാകിസ്താനില്‍ ഔദ്യോഗിക രേഖകള്‍ വിവര്‍ത്തനം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗ്ഥരെയാണ് സ്ത്രീകളെ ഉപയോഗിച്ച് വശീകരിക്കാന്‍ ശ്രമം നടന്നത്. പ്രണയം നടിച്ചെത്തുന്ന സ്ത്രീകളുമായി ഉദ്യോഗസ്ഥര്‍ സ്നേഹ ബന്ധത്തിലായാല്‍ പിന്നീട് ഇവരോടൊപ്പമുള്ള ചിത്രങ്ങളും കിടക്ക പങ്കിടുന്ന വീഡിയോയുമെല്ലാം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനായിരുന്നു പദ്ധതി.

എന്നാല്‍ തങ്ങളില്‍ പലരെയും സ്ത്രീകള്‍ സമീപിച്ചപ്പോള്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ തങ്ങളുടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ഇവരോട് തിരിച്ച് ഇന്ത്യയിലേക്കെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. മൂന്നുപേരോടാണ് തിരികെ ദില്ലിയിലെത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കെണിയില്‍ പെടുത്താന്‍ ശ്രമം നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണ്. ഇതിനു മുന്‍പും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഹണി ട്രാപ്പില്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ഐഎസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: