മാരകരോഗികളായ പലര്‍ക്കും രോഗമില്ല: ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ കുപ്രസിദ്ധി നേടി കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍

കെറി: കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടന്ന ചില രോഗ നിര്‍ണ്ണയങ്ങള്‍ തെറ്റായിരുന്നുവെന്ന് എച്ച്.എസ്.ഇ. റേഡിയോളജിസ്റ്റുകള്‍ മാരകരോഗമാണെന്ന് വിധിച്ച ഒരു കേസ് വളരെ നിസ്സാര സ്വഭാവമുള്ളതാണെന്ന് എച്ച്.എസ്.ഇ യില്‍ വിദഗ്ദ്ധ മെഡിക്കല്‍ സംഘം കണ്ടെത്തുകയായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് കെറിയിലെ സ്‌കാന്‍-എക്‌സ്‌റേ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധനക്ക് വിധേയമാക്കി. രോഗം ഉണ്ടെന്ന് കണ്ടെത്തിയ പലര്‍ക്കും രോഗാവസ്ഥ ഇല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ രോഗികളെ രോഗമില്ലാത്തവരായി മാറ്റിയ കെറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് എച്ച്.എസ്.ഇ.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാരില്‍ ഒരു വിഭാഗം കാനഡയിലും യു.കെയിലും ജോലി ചെയ്തിരുന്നവരാണ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗ നിര്‍ണയത്തില്‍ അപാകതകള്‍ സംഭവിച്ചത് അയര്‍ലണ്ടിലെ ആരോഗ്യ മേഖലയെ സംശയത്തിന്റെ നിഴലിലാഴ്ത്തുന്നു. 7 അംഗങ്ങള്‍ അടങ്ങുന്ന റേഡിയോളജിസ്റ്റുകള്‍ പരിശോധനക്ക് വിധേയമാക്കിയ 46,000 ഫയലുകളാണ് പുനഃപരിശോധനക്ക് വിധേയമാക്കുന്നത്. ഇതേ തുടര്‍ന്ന് വിവിധ റെസ്റ്റുകള്‍ക്ക് വിധേയരായവര്‍ തങ്ങളുടെ രോഗനിര്‍ണയ റിപ്പോര്‍ട്ടുകള്‍ അന്വേഷിച്ച് കെറി ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

2015-ലും കെറി ആശുപത്രിയില്‍ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലേബര്‍ പാര്‍ട്ടി അംഗം അലന്‍-കെല്ലി വ്യക്തമാക്കി. പരിശോധനയില്‍ പിഴവ് സംഭവിച്ച ഡോക്ടര്‍മാര്‍ മുന്‍പ് ജോലി ചെയ്ത ആശുപത്രികളിലെ രോഗ നിര്‍ണ്ണയ റിപ്പോര്‍ട്ടുകളും പരിശോധനകള്‍ക്ക് വിധേയമാക്കും. വിഷയത്തില്‍ മന്ത്രിസഭയും ശക്തമായി ഇടപെടുന്നുണ്ട്.

ജീവനക്കാരുടെ അഭാവം തുടരുന്ന കെറി ആശുപത്രിയില്‍ രോഗികള്‍ക്ക് രോഗ റിപ്പോര്‍ട്ട് മാറ്റി കൈമാറിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കെറി ആശുപത്രിയില്‍ നേരത്തെ വിവിധ പരിശോധനകള്‍ക്ക് വിധേയരായവര്‍ ഈ വാര്‍ത്തയെ തുടര്‍ന്ന് മറ്റ് ആശുപത്രികളില്‍ ചെന്ന് പുനഃപരിശോധനകള്‍ ആരംഭിച്ചിരിക്കുകയാണ്. സ്‌കാന്‍-എക്‌സ്‌റേ റിപ്പോര്‍ട്ടുകള്‍ നോക്കി രോഗം നിര്‍ണ്ണയിക്കുന്നതില്‍ പ്രാഗത്ഭ്യം നേടുന്നവരാണ് റേഡിയോളജിസ്റ്റുകള്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: