ട്രാക്കര്‍ മോര്‍ട്ടഗേജ് വിവാദം: അനധികൃത പലിശ ഈടാക്കപ്പെട്ട കൂടുതല്‍ അകൗണ്ടുകള്‍ കണ്ടെത്തി സെന്‍ട്രല്‍ ബാങ്ക്

 

ഡബ്ലിന്‍: ട്രാക്കര്‍ മോര്‍ട്ടഗേജ് പ്രശ്‌നത്തില്‍ 13600 അകൗണ്ടുകളെ കൂടി ബാധിച്ചതായി സെന്‍ട്രല്‍ ബാങ്ക്. ഇതോടെ മൊത്തം 33700 ഉപഭോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി മോര്‍ട്ടഗേജ് പലിശ ഇടക്കിയതായി സെന്‍ട്രല്‍ ബാങ്ക് സ്ഥിരീകരിച്ചു. അനധികൃതമായി പലിശ ഇടക്കപ്പെട്ട അകൗണ്ടുകള്‍ക്ക് ഈ ഡിസംബര്‍ മാസത്തില്‍ തന്നെ നഷ്ടപരിഹാരം നല്‍കാന്‍ യൂറോപ്യന്‍ ബാങ്ക് ഐറിഷ് ബാങ്കുകള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.

170 മില്യന്‍ യൂറോ ഇതുവരെ കോമ്പന്‍സെഷന്‍ ഇനത്തില്‍ നല്‍കിയതായി രാജ്യത്തെ ബാങ്കുകള്‍ അറിയിച്ചു. ബാങ്ക് ഓഫ് അയര്‍ലണ്ട് കെ.ബി.സി ബാങ്ക് തുടങ്ങിയ ഐറിഷ് ബാങ്കുകള്‍ക്ക് ഇടപറ്റുകരില്‍ നിന്നും അമിത പലിശ ഈടാക്കിയ ഇനത്തില്‍ ബാങ്കുകള്‍ക്കെതിരെ ധനകാര്യ വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ബാങ്ക് മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ അമിതമായി ഈടാക്കിയ തുക തിരിച്ചു നല്‍കാനും ധാരണയായി.

ഇതിനിടയില്‍ മോര്‍ട്ടഗേജ് പലിശ അടയ്ക്കാന്‍ കഴിയാത്തവരെ കുടിയൊഴിപ്പിക്കുന്ന നിയമ നടപടികളും വിവിധ ബാങ്കുകള്‍ കൈകൊണ്ടിരുന്നു. ഇതില്‍ അമിത പലിശ ഇടക്കപ്പെട്ടവരാണ് പലരും കുടിയൊഴിപ്പിക്കല്‍ നേരിട്ടതെന്ന റിപ്പോര്‍ട്ട് ബാങ്കുകള്‍ക്ക് വീണ്ടും തിരിച്ചടിയായി. ബാങ്കുകള്‍ കൊള്ളലാഭം കൊയ്‌തെന്ന് മനസിലാക്കിയ ഇടപാടുകാര്‍ ബാങ്കുകള്‍ക്കെതിരെ നിയമനടപടികളും ഊര്‍ജിതമാക്കി.

കോര്‍ക്കില്‍ കഴിഞ്ഞ ദിവസം കെ.ബി.സി ബാങ്ക് ബാങ്ക് നടത്താനിരുന്ന കുടിയൊഴിപ്പിക്കല്‍ ജനങ്ങള്‍ ചെറുത്തിരുന്നു. ബാങ്കിന് മുന്‍പില്‍ മുദ്രാവാക്യവുമായി എത്തിയ പ്രതിഷേധക്കാരെ പേടിച്ച് ഒരു ദിവാസം കോര്‍ക്ക് ബാങ്ക് അടച്ചിടേണ്ട സാഹചര്യവും ഉണ്ടായി. അയര്‍ലണ്ടില്‍ ബാങ്കുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: