2000 രൂപ നോട്ട് പിന്‍വലിച്ചേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

 

നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഭാഗികമായി പിന്‍വലിക്കാന്‍ സാധ്യത. എസ്ബിഐ ചീഫ് എക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറന്‍സി പിന്‍വലിച്ചില്ലെങ്കില്‍ അച്ചടി നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

13.3 ലക്ഷം കോടിയോളം ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് വിപണിയിലുണ്ടെന്നാണ് കണക്ക്. അതേസമയം, കുറവ് മൂല്യമുള്ള കറന്‍സികള്‍ വെറും 3.5 ലക്ഷം കോടി മാത്രമേ വിപണിയിലുള്ളൂ. ഈ സാഹചര്യത്തില്‍ കറന്‍സികള്‍ തമ്മില്‍ വലിയ അന്തരമുള്ളത് ഇടപാടുകളെ ബാധിക്കുമെന്ന് കണ്ടെത്തിയാണ് നടപടി.

ലോക്സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളുടെയും റിസര്‍വ് ബാങ്ക് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കിന്റെയും അടിസ്ഥാനത്തിലാണ് ഇത്. ഡിസംബര്‍ എട്ട് വരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും, 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടിന്റെയും ആകെ തുക 15.7 ലക്ഷം കോടി വരും. ഇതിനര്‍ത്ഥം 2.4 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് അച്ചടിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: