അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ചില്ലറ വ്യാപാരത്തെ സാരമായി ബാധിച്ചുതുടങ്ങി

ഡബ്ലിന്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യം വര്‍ധിച്ചതോടെ അയര്‍ലണ്ടില്‍ ചില്ലറ വ്യാപാരത്തിന് മങ്ങലേല്‍ക്കുന്നു. റീറ്റെയ്ല്‍ പ്രൈസിനേക്കാള്‍ കുറഞ്ഞ വിലയില്‍ സാധങ്ങള്‍ ലഭ്യമായത് പ്രാദേശിക വിപണിയെ സാരമായ് ബാധിച്ചുതുടങ്ങി. ഈ വര്‍ഷം ക്രിസ്മസ് ഷോപ്പിങ്ങില്‍ 60 ശതമാനവും ഓണ്‍ലൈന്‍ വ്യാപാരത്തിലാണ് നടന്നുവരുന്നത്. കടകമ്പോളത്തില്‍ വന്ന മാറ്റങ്ങള്‍ വ്യാപാരികള്‍ തിരിച്ചറിയുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില്ലറ വില്പനയില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി ഐറിഷ് നഗരങ്ങളിലെ സ്ഥിരവ്യാപാരികള്‍ പറയുന്നു. ഡബ്ലിന്‍ പോലുള്ള നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കുകളും, തിരക്കുകളും ഷോപ്പിംഗ് ചെയ്യാനെത്തുന്നവര്‍ക്ക് മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്നു. മാത്രമല്ല ഷോപ്പിംഗ് കോംപ്ലെസ്‌കളില്‍ പാര്‍ക്കിംഗ് സൗകര്യം ലഭിക്കാനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫെസ്റ്റിവല്‍ സീസണില്‍ റീറ്റെയ്ല്‍ മേഖലയെക്കാള്‍ ഇരട്ടിയിലധികം ലാഭം കൊയ്യുന്നത് ഓണ്‍ലൈന്‍ കച്ചവടമാണെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. രാജ്യത്തെ ചില്ലറ വ്യാപാരത്തെ സംരക്ഷിക്കുന്ന നടപടികള്‍ വേണമെന്നും ട്രേഡ് യൂണിയനുകള്‍ ആവശ്യപെടുന്നു.

 

ഡി.കെ

 

Share this news

Leave a Reply

%d bloggers like this: