മെറി ക്രിസ്മസ് എന്ന് വീണ്ടും പറയാന്‍ സഹായിച്ചതിന് നന്ദി; യുഎസില്‍ പുറത്തിറങ്ങിയ പുതിയ പരസ്യം വൈറലാകുന്നു

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ് ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പുറത്തിറക്കിയ പരസ്യമാണ് വൈറലാകുന്നത്. അമേരിക്കയിലെ സാസാധാരണ ജനങ്ങളാണ് പരസ്യത്തില്‍ വന്നുപോകുന്നത്. അമേരിക്കയെ വീണ്ടും ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ മഹത്ത്വപ്പെടുത്തിയതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിപറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍, നികുതികള്‍ വെട്ടിക്കുറച്ചതിനും, സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതിനും, ഇസ്രയേലിനെ പിന്തുണച്ചതിനും, തങ്ങളുടെ കുടുബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിനും ജനങ്ങള്‍ നന്ദി പറയുന്നു. ഒടുവില്‍ എത്തുന്ന കൊച്ചു പെണ്‍കുട്ടി തങ്ങളെ മെറി ക്രിസ്മസ് എന്ന് പറയാന്‍ വീണ്ടും സഹായിച്ചതിനാല്‍ ട്രംപിന് നന്ദി പറഞ്ഞ് വീഡിയോ ആവസാനിക്കുന്നു.

തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ പരസ്യ പ്രചാരണത്തിന് സഹായിച്ച പവര്‍ഹൗസ് കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ജേംയ്സ് ടൗണ്‍ അസോസിയേറ്റ്‌സ് ആണ് പരസ്യം നിര്‍മ്മിച്ചത്. ഇതോടൊപ്പം താങ്ക്‌സ് ട്രംപ് ക്യാംപെയിനിനും തുടക്കം കുറിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തില്‍ ഏററവും വലിയ മാധ്യമ ആക്രമണത്തിന് വിധേയനായ ഒരു പ്രസിഡന്റിനെ പിന്തുണയ്ക്കുന്നതിനായി അമേരിക്കക്കാര്‍ മുന്നോട്ടുവരുന്നത് എങ്ങനെയെന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് ഈ പരസ്യം.

ക്രിസ്മസ് – പുതുവത്സര സമ്മാനമായി നികുതിനിരക്കില്‍ വന്‍ ഇളവുകള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ഒപ്പം ഉയര്‍ന്ന വേതനത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ക്രിസ്മസ് നാളുകളില്‍ ഇനി അമേരിക്കയില്‍ ‘ഹാപ്പി ഹോളിഡേയ്‌സ്’ ന് പകരം ‘മെറി ക്രിസ്മസ്’ എന്ന് ഉപയോഗിക്കണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു . ക്രിസ്മസ് നാളിനെ വിശേഷിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഉപയോഗിച്ചിരുന്ന ശൈലിക്കാണ് ഇത്തവണ മാറ്റം ഉണ്ടായത്. ജനങ്ങള്‍ക്ക് ക്രിസ്മസ്-പുതുവത്സര ആശംസകള്‍ നേരാന്‍ വൈറ്റ് ഹൌസ് പുറത്തറക്കിയ കാര്‍ഡിലാണ് പ്രകടമായ ഈ മാറ്റം നിലവില്‍ വന്നത്.

രണ്ട് വാക്കുകള്‍ക്കും ഒരേ അര്‍ഥം തന്നെയാണെങ്കിലും മെറി ക്രിസ്മസ് എന്നത് തികച്ചും ക്രിസ്തീയമാണ്. തിരുപ്പിറവിയുടെ അനുഗ്രഹങ്ങള്‍ നേരുന്നു എന്നര്‍ത്ഥം. ആശംസ കാര്‍ഡിലെ ഈ മാറ്റം രാജ്യത്തേക്ക് ദൈവത്തെ തിരിച്ചുകൊണ്ടുവരുമെന്ന പുതിയ ഭരണകൂടത്തിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി കാണുന്നവര്‍ ഏറെയാണ്.

https://www.youtube.com/watch?v=ZSeWs7_6XoM

എ എം

 

 

Share this news

Leave a Reply

%d bloggers like this: