ക്രിസ്മസ് തിരക്കിനിടയില്‍ സുരക്ഷാപരിശോധന കര്‍ശനമാക്കി അയര്‍ലന്‍ഡ്

യൂറോപ്പില്‍ ആകമാനം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ സുരക്ഷാ ശക്തമാക്കി. തിരക്ക് കൂടിയ ക്രിസ്മസ് സീസണില്‍ റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളിലെല്ലാം ഗാര്‍ഡയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചു. ഇവര്‍ക്കൊപ്പം ഭീകരവിരുദ്ധ സേനയുടെ സേവനങ്ങളും ലഭ്യമാക്കി.

തിരക്ക് കൂടിയ സ്ഥലങ്ങളില്‍ വാഹങ്ങള്‍ ഇടിച്ചുകയറ്റി അപകടം സൃഷ്ടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ട്രാഫിക്ക് മോണിറ്ററിങ് സംവിധാനവും കര്‍ശന നിരീക്ഷണത്തിലാണ്. ഷോപ്പിങ്ങിന് ഇറങ്ങുന്നവര്‍ പൊതുസ്ഥങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഉത്സവ ലഹരിയില്‍ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഗാര്‍ഡ.

 

എ എം

 

Share this news

Leave a Reply

%d bloggers like this: