ക്രിസ്മസ് കാലത്ത് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഭീകാരാക്രമണം ആസൂത്രണം ചെയ്ത മുന്‍ നാവികന്‍ അറസ്റ്റില്‍

 

ക്രിസ്മസ് ദിനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട മുന്‍ യു.എസ്.നാവികനെ എഫ്.ബി.ഐ. അറസ്റ്റുചെയ്തു. ട്രക്ക് ഡ്രൈവറായ എവെറിറ്റ് ആരണ്‍ ജെയിംസണ് !(26) ആണ് അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ആശയങ്ങളില്‍ ആകൃഷ്ടനായാണ് ഇയാള്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് എഫ്.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പിയര്‍ 39-ല്‍ ആക്രമണം നടത്താനാണ് ഇയാള്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്.ബി.ഐ.യുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ക്രിസ്റ്റഫര്‍ മക് കിന്നി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസവും ആയിരങ്ങളെത്തുന്ന കടല്‍പ്പാലമാണ് പിയര്‍ 39.

ഡിസംബര്‍ 18-നും 25-നുമിടയില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. ക്രിസ്!മസ് ദിനമാണ് ആക്രമണത്തിന് ഏറ്റവുംപറ്റിയതെന്നാണ് ഇയാള്‍ പറഞ്ഞത്. മരിക്കാനൊരുങ്ങിയാണ് ആക്രമണത്തിന് ഇയാള്‍ കോപ്പുകൂട്ടിയത്. ഐ.എസ്. നേതാവെന്ന വ്യാജേന അടുത്തുകൂടിയാണ് എഫ്.ബി.ഐ. ഉദ്യോഗസ്ഥന്‍ ജെയിംസണില്‍നിന്ന് വിവരം ചോര്‍ത്തിയത്.

യു.എസ്.നാവികസേനയില്‍ 2009-ല്‍ പ്രാഥമികപരിശീലനം പൂര്‍ത്തിയാക്കിയ ജെയിംസണ്‍ മികച്ച ഷൂട്ടറായിരുന്നു. ആസ്മമയുള്ള വിവരം മറച്ചുവെച്ചതിനാല്‍ ഇയാളെ നാവികസേനയില്‍നിന്ന് പുറത്താക്കി. കാലിഫോര്‍ണിയയിലെ മോഡെസ്റ്റോയിലുള്ള ജെയിംസണിന്റെ വീട്ടില്‍ എഫ്.ബി.ഐ. നടത്തിയ പരിശോധനയില്‍ വില്‍പ്പത്രവും മരണക്കുറിപ്പും ആയുധങ്ങളും കണ്ടെത്തി.

 

എ എം

 

Share this news

Leave a Reply

%d bloggers like this: