ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കെടുത്തി യെല്ലോ വാര്‍ണിങ്: ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകും. ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടു. കാറ്റിനെ പിന്തുടര്‍ന്ന് ശക്തമായ മഴക്ക് ഉള്ള സാധ്യത ഉണ്ടെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യത ഉള്ള പ്രദേശങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ കാലാവസ്ഥാ കേന്ദ്രം വിവിധ കൗണ്ടി കൗണ്‍സിലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

നാല് പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നിലവില്‍ വന്നു. ഡോനിഗല്‍, ഗാല്‍വേ, മായോ, സ്ലിഗൊ തുടങ്ങി തീരദേശ കൗണ്ടികളില്‍ കാറ്റിന്റെ വേഗത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുസ്ഥലങ്ങളില്‍ ഇന്ന് നടത്തപ്പെടുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മഴയും കാറ്റും ആഘോഷപ്പൊലിമ കുറയ്ക്കുമെന്ന ആശങ്കയിലാണ് പടിഞ്ഞാറന്‍ അയര്‍ലണ്ടുകാര്‍.

ബീച്ചിനോട് ചേര്‍ന്ന ഭവനങ്ങളില്‍ നടത്താനിരുന്ന ആക്ഷോഷങ്ങളില്‍ പലതും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നതും ആളുകള്‍ക്ക് അസൗകര്യം സൃഷ്ടിക്കും. അയര്‍ലണ്ടില്‍ മഞ്ഞ് വീഴ്ചയുടെ തോത് സാധാരണ നിലയില്‍ ആയെങ്കിലും മൂടല്‍ മഞ്ഞ് രാജ്യ വ്യാപകമായി തന്നെ തുടരുകയാണ്.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: