മഴയെ വകവെയ്ക്കാതെ അയര്‍ലണ്ടില്‍ ക്രിസ്മസ് നീന്തലിന് എത്തിയത് ആയിരങ്ങള്‍

ഡബ്ലിന്‍: രാജ്യത്ത് ഒട്ടുമിക്ക കൗണ്ടികളിലും യെല്ലോ വെതര്‍ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടിട്ടും ക്രിസ്മസ് നീന്തലിന് എത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. അയര്‍ലണ്ടിലെ പ്രധാന നീന്തല്‍ കേന്ദ്രങ്ങളില്‍ എത്തിയവര്‍ക്ക് മഴ ഒരു തടസ്സമായില്ല. എല്ലാ വര്‍ഷങ്ങളിലും നടക്കുന്ന ക്രിസ്മസ് നീന്തലിന് വര്‍ഷങ്ങളായി എത്തിച്ചേരുന്നവര്‍ ഈ വര്‍ഷവും പതിവ് തെറ്റിച്ചില്ല.

പടിഞ്ഞാറന്‍ തീരത്ത് അപകട സാധ്യത കൂടിയ പ്രദേശങ്ങളില്‍ മാത്രമാണ് നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മറ്റു പ്രദേശങ്ങളില്‍ എല്ലാം തന്നെ വന്‍ ജനാവലിയാണ് ഈ ആഘോഷത്തിന് എത്തിയത്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നും തന്നെ നിര്‍ത്തിവെയ്ക്കപ്പെട്ടില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: