ഈ വര്‍ഷം 7 ശതമാനത്തില്‍ കൂടുതല്‍ ഭവനരഹിതര്‍ക്ക് കൂടി സേവനം നല്‍കിയതായി ഫോക്കസ് അയര്‍ലന്‍ഡ്

ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം പേര്‍ക്ക് കൂടി തങ്ങളുടെ സേവനം ലഭ്യമാക്കിയെന്ന് ഫോക്കസ് അയര്‍ലന്‍ഡ്. അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി ഭവനരഹിത മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന സംഘടന ഈ വര്‍ഷം 14,500 പേര്‍ക്ക് സഹായഹസ്തം നീട്ടുകയായിരുന്നു. ഫോക്കസ്സിന്റെ കണക്കുകള്‍ പ്രകാരം 9000 പേര്‍ നിലവില്‍ ഭവന രഹിതരായി തുടരുകയാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കാനുള്ള തയ്യാറെടുപ്പിലേക്കാണ് ഫോക്കസ് അയര്‍ലന്‍ഡ് ഇപ്പോള്‍.

ഭവനരഹിത രംഗത്ത് സന്നദ്ധ സംഘടനകള്‍ക്ക് ഒപ്പം സര്‍ക്കാര്‍ സേവങ്ങളും ക്രിയാത്മകമായി വിനിയോഗിച്ചാല്‍ രാജ്യം നേരിടുന്ന ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ഫോക്കസ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ക്രിസ്മസ് ദിനത്തിലും ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: