ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 കോടി രൂപയുടെ അധിക വില്‍പ്പന

 

ക്രിസ്മസിന് കേരളത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്റേജസ് കോര്‍പ്പറേഷന്‍ വഴി കേരളം വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു കോടി രൂപയുടെ മദ്യവും ക്രിസ്മസ് ദിവസം 11.34 കോടി രൂപയുടെ മദ്യവും കേരളം അധികമായി വിറ്റു.

മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ മദ്യവില്‍പന നടന്നിരുന്നത് ഇരിങ്ങാലക്കുട,ചാലക്കുടി, കരുനാഗപ്പള്ളി ബെവ്കോ കേന്ദ്രങ്ങളില്‍ ആയിരുന്നെങ്കില്‍ ഇക്കുറി വില്‍പനയില്‍ മുന്നില്‍ പത്തനംതിട്ട ജില്ലയിലെ വളഞ്ഞവട്ടം ബെവ്കോ ഔട്ട്ലെറ്റാണ്.52.03 ലക്ഷം രൂപയുടെ മദ്യമാണ് അവിടെ വിറ്റത്. നെടുമ്പാശ്ശേരി- 51.16, ചങ്ങനാശ്ശേരി- 51.01,ചാലക്കുടി- 40.90 എന്നിവയാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു ബെവ്കോ കേന്ദ്രങ്ങള്‍.

ഡിസംബര്‍ 22 മുതല്‍ 25വരെയുള്ള നാല് ദിവസം കൊണ്ട് 195.25 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിനങ്ങളിലെ വില്‍പ്പന 167 കോടി 31 ലക്ഷം രൂപയുടേതായിരുന്നു. ഈ നാല് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ക്രിസ്മസ് തലേന്നാണ് (49 കോടി 20 ലക്ഷം).കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 27 കോടിയുടെ അധിക വില്‍പ്പനയാണ് ഇക്കുറി നടന്നതെന്ന് ബെവ്ക്കോ എംഡി എച്ച്.വെങ്കിടേഷ് പറയുന്നു. മദ്യത്തിന്റെ വില കൂട്ടിയതും വരുമാനം വര്‍ധിക്കാനിടയായി. ബെവ്കോയുടെ 260 ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് ഇപ്പാള്‍ പ്രവര്‍ത്തിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: