WMC ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് ; മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായകന്‍ മഞ്ഞിന്റെ നാട്ടിലേക്ക്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ നാട്ടിലെ ആഘോഷരാവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം 4മണിക്ക് ആരംഭിക്കുന്ന ടാലന്റ്‌റ് ഷോയില്‍ സംഘനൃത്തങ്ങള്‍, ഹാസ്യ സ്‌കിറ്റുകള്‍, കുട്ടികളുടെ ഗാനമേള, കരോള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , ‘നൃത്താഞ്ജലി & കലോത്സവം 2017’ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും, ആഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തന്റെ എട്ടാമത്തെ വയസില്‍ അരങ്ങേറ്റം കുറിച്ച പ്രമുഖ നര്‍ത്തകി ചിത്ര ലക്ഷ്മി ശങ്കര്‍ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. രണ്ടാമത് WMC Social Responsibiltiy Award മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന്‍ സ്ഥാപകനും രക്ഷാധികാരിയുമായ ബഹു. ഫാ. ജോര്‍ജ്ജ് തങ്കച്ചന് പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.

2009 ല്‍ സ്ഥാപിതമായ മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും , ഭവന രഹിതരെയും മുന്‍കാലങ്ങളില്‍ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് കൂടാതെ ഈ വര്‍ഷം ഫൌണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കിയ ‘സ്‌നേഹവീട്’ പദ്ധതിയും പരിഗണിച്ചാണ് രക്ഷാധികാരി എന്ന നിലയില്‍ ഫാ. ജോര്‍ജ് തങ്കച്ചനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത് .

അയര്‍ലണ്ടിലെ എല്ലാ മലയാളികളെയും WMC ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യം.

WMC എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സജേഷ് സുദര്‍ശനനാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റര്‍. ഡബ്‌ള്യു.എം.സി സെക്രട്ടറി ബാബു ജോസഫ് കള്‍ച്ചറല്‍ കോഡിനേറ്ററാണ്.

 

 

Share this news

Leave a Reply

%d bloggers like this: