അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വേണ്ട; വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക്

 

പുതിയ അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വേണ്ടി വരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്. ബുധനാഴ്ച്ച സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചത് വ്യാജ വാര്‍ത്തയായിരുന്നെന്നും സംഭവത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേര് ആധാറിലുള്ളത് പോലെ നല്‍കാന്‍ ആവശ്യപ്പെട്ടതാണ് മറ്റൊരു അര്‍ത്ഥത്തില്‍ വ്യഖ്യാനിച്ച് വാര്‍ത്തകളായി പരന്നതതെന്ന് ഫേസ്ബുക്ക് പറയുന്നു. ഇന്ത്യയിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രം പരീക്ഷിച്ച സംവിധാനം തുടരാന്‍ ഉദ്ദേശമില്ലെന്നും ബ്ലോഗ് പോസ്റ്റില്‍ ഫേസ്ബുക്ക് വ്യക്തമാക്കി.

പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ആധാറിലുള്ള പോലെ പേര് ചോദിച്ചുവെന്നും ഇത് ഭാവിയില്‍ ആധാറിലുള്ള വിവരങ്ങള്‍ അനുസരിച്ച് ഫേസ്ബുക്ക് അക്കൗണ്ട് തുറക്കേണ്ട അവസ്ഥയിലേക്ക് നയിക്കുമെന്ന വിധത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അതൊന്നും ശരിയല്ലെന്നും ആധാര്‍ പ്രകാരമുള്ള പേര് നല്‍കിയാല്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നത് കൊണ്ടാണ് ആവശ്യപ്പെട്ടതെന്നും ഫേസ്ബുക്ക് പറയുന്നു.

ഇത് അക്കൗണ്ടില്‍ യഥാര്‍ത്ഥ നാമം നല്‍കാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായുള്ളതാണ്. ഇനി ഇത്തരിത്തില്‍ ആധാര്‍ സംബന്ധമായുള്ള വിവരങ്ങള്‍ ചോദിക്കില്ലെന്നും ഫേസ്ബുക്ക് ഉറപ്പ് നല്‍കി.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: