സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം മൂന്നാം തവണയും വിജയം. താഴ്ന്നു വരുന്ന മീസൈലുകളെയും നശിപ്പിക്കാന് ശേഷിയുള്ളതാണ് അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‌സ്(എഎഡി) സൂപ്പര്‍ സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍.

ഈ വര്‍ഷം മൂന്നാം തവണയാണ് ഇന്ത്യ സൂപ്പര്‍ സോണിക് ഇന്റര്‌സെപ്റ്റര്‍ പരീക്ഷണം വിജയിപ്പിക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്റര്‌സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം.

ബാലിസ്റ്റിക് മിസൈലികളെ 30 കിലോമീറ്റര്‍ ദൂരെ നിന്നുതന്നെ അന്തരീക്ഷത്തില്‍ വെച്ച് നശിപ്പിക്കാന്‍ ശേഷിയുള്ള ഇന്റര്‌സെപ്റ്ററാണ് അഡ്വാന്‌സ് എയര്‍ ഡിഫന്‍ഡ് സൂപ്പര്‍ സോണിക് ഇന്റര്‌സെപ്റ്റര്‍ മിസൈല്‍. പരീക്ഷണം വന്‍ വിജയമായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഒഡീഷയിലെ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. ഫെബ്രുവരി 11-നും മാര്‍ച്ച് ഒന്നിനുമാണ് മുമ്പ് പരീക്ഷണം നടത്തിയത്. ഇന്റര്‍സെപ്റ്ററിന്റെ വിവിധ ഘടകങ്ങള്‍ ഫ്‌ളൈറ്റ് മോഡില്‍ വിലയിരുത്തുന്നതിനായാണ് പരീക്ഷണം നടത്തിയത്. ഇന്റര്‍സെപ്റ്ററിന്റെ ലക്ഷ്യമായ പൃഥ്വി മിസൈല്‍ ചാന്ദിപൂരിലെ മൂന്നാമത്തെ വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപിച്ചത്.

പൃഥ്വി മിസൈല്‍ വിക്ഷേപണത്തിനു ശേഷം റഡാറുകളുടെ സിഗ്‌നലുകള്‍ ലഭിച്ചു തുടങ്ങിയതിനെ തുടര്‍ന്ന് അബ്ദുള്‍ കലാം ഐലന്‍സില്‍ സ്ഥാപിച്ചിരുന്ന ഇന്റര്‍സെപ്റ്റര്‍ എഎഡി മിസൈല്‍ കുതിച്ചുയരുകയും അന്തരീക്ഷത്തില്‍ വച്ചുതന്നെ പൃഥ്വിയെ തകര്‍ക്കുകയുമായിരുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: