അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ പുതുവര്‍ഷ ആഘോഷം 16 തവണ; നാസയുടെ കണക്കുകള്‍ ഇങ്ങനെ

 

ന്യൂഇയറിന്റെ ആഘോഷം എല്ലവരിലും വലിയ ആവേശമാണ് ഉണ്ടാക്കുക. പുതുവര്‍ഷം തുടങ്ങുന്ന ആ നിമിഷം അവിസ്മരണീയമാക്കാനുള്ള മത്സരത്തിലാകും പലരും. എന്നാല്‍ പുതുവര്‍ഷ രാവു കണ്ട് മതിയാകുന്ന ഒരു കൂട്ടരുണ്ട്. ബഹാരാകാശത്ത്. ഭൂമിയെ വലംവെയ്ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ സഞ്ചാരികളാണ് ഇത്തരത്തില്‍ പുതുവര്‍ഷം ആഘോഷിക്കുക .

ഓരോ 90 മിനിറ്റിലും ഐഎസ്എസ് ഭൂമിയെ വലംവെച്ച് കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുതുവര്‍ഷം നമ്മള്‍ ഒരുവട്ടം ആഘോഷിക്കുമ്പോള്‍ ബഹിരാകാശയാത്രികര്‍ ഇത് 16 തവണ ഇതുണ്ടാകും. അതായത് 16 സൂര്യോദയങ്ങളും, അസ്തമയങ്ങളും അവര്‍ ഈ സമയം കൊണ്ട് കടന്നിരിക്കും. യുഎസ് സ്പേസ് ഏജന്‍സി നാസയാണ് ഈ കണക്ക് പുറത്തുവിട്ടത്. മൂന്ന് യുഎസ്, 2 റഷ്യന്‍, 1 ജാപ്പനീസ് യാത്രികരാണ് ഇപ്പോള്‍ ബഹിരാകാശ കേന്ദ്രത്തിലുള്ളത്. 2017 അവസാനിക്കുമ്പോള്‍ ഇവര്‍ക്ക് ജോലി കുറച്ച് ന്യൂഇയര്‍ ഓഫും നല്‍കിയിട്ടുള്ളതായി നാസ അറിയിക്കുന്നു.

ഭൂമിയിലുള്ള ഡോക്ടര്‍മാര്‍ ബഹിരാകാശ യാത്രികരുടെ ഫിറ്റ്നസ് നില പരിശോധിക്കുന്നുണ്ട്. പുതുവര്‍ഷം ആരംഭിച്ചാല്‍ ബഹിരാകാശ നടത്തം, മറ്റ് അടിയന്തര നടപടിക്രമങ്ങള്‍ എന്നിവ ചെയ്യാന്‍ ആവശ്യമായ ആരോഗ്യമുണ്ടൈന്ന് ഉറപ്പാക്കാനാണ് പരിശോധന. മൈക്രോഗ്രാവിറ്റിയില്‍ ചെടികള്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്നും, തന്മാത്രാ ജീവശാസ്ത്രവും, ജനിതക മാറ്റങ്ങളുമാണ് ഇപ്പോള്‍ ഇവര്‍ പഠിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് സ്വയം ജീവിക്കാന്‍ ആവശ്യമായ സാഹചര്യമൊരുക്കുകയാണ് നാസയുടെ ലക്ഷ്യം.

ഡികെ

 

 

 

 

Share this news

Leave a Reply

%d bloggers like this: