അയര്‍ലണ്ടില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താതെ സ്റ്റോം ഡിലാന്‍ കടന്നുപോയി

ഡബ്ലിന്‍: സുരക്ഷാ മുന്നറിയിപ്പുകള്‍ കര്‍ശനമാക്കിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും ശക്തി കുറഞ്ഞ് ആണ് സ്റ്റോം ഡിലാന്‍ അയര്‍ലന്‍ഡിലൂടെ കടന്നു പോയത്. ഇതോടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി വിട്ടൊഴിഞ്ഞു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടെങ്കിലും റോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നവിധം വെള്ളപ്പൊക്കം ഉണ്ടായില്ല എന്നതും ആശ്വാസകരമാണ്.

മായോ കൗണ്ടിയില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട വെള്ളകെട്ടുകളും മരം പൊട്ടിവീണ സംഭവങ്ങളും ഒഴിച്ചാല്‍ ഒരുതരത്തിലുള്ള അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അയര്‍ലന്‍ഡിലൂടെ കടന്നുപോയ കാറ്റ് തീരത്ത് വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ സാധ്യതയില്ലെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

 

എ എം

 

 

 

Share this news

Leave a Reply

%d bloggers like this: