കോര്‍ക്ക് പ്രവാസി അസോസിയേഷന്‍ ക്രിസ്മസ് പുതുവര്‍ഷ ആഘോഷരാവ് ജനുവരി 6 ന്.

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍, ജനുവരി 6 ആം തിയതി ശനിയാഴ്ച ടോഗര്‍ ഫിന്‍ബാര്‍സ് ഹര്‍ലിങ്ങ് ക്ലബ് ഹാളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തില്‍ ഡബ്ലിന്‍ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാന്‍സ്, Skit, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കരോള്‍ മല്‍സരവും നടത്തപ്പെടുന്നതാണ്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

SpiceTown: 0212412190
Roy: 0879078867
Ajesh: 0899566197
Rojo: 0870660320
Jenish: 0872340463
Sajan: 0870556227

വാര്‍ത്ത: അജേഷ് ജോണ്‍, കോര്‍ക്ക്.

 

Share this news

Leave a Reply

%d bloggers like this: