തെക്കന്‍ കോണിമാരയില്‍ രാത്രികാല ബസ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം

ഗാല്‍വേ: കോണിമാരയില്‍ രാത്രികാല ബസ് ആരംഭിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ബസ് ഏറാനും, നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും തമ്മില്‍ നടത്തി വരുന്നുണ്ട്. വൈകിട്ട് 6 മണിക്ക് ശേഷം ഗാല്‍വേ മുതല്‍ ലെറ്റര്‍മുളെന്‍ വരെയുള്ള സര്‍വീസ് ആണ് പരിഗണിക്കുക. താല്‍ക്കാലികമായി ഈ റൂട്ടില്‍ സണ്‍ഡേ സര്‍വീസ് എങ്കിലും അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

അടുത്ത വര്‍ഷം മുതല്‍ ലീപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബസ് ഫെയറില്‍ 30 ശതമാനം വരെ കുറവുണ്ടാവുമെന്ന് ബസ് ഏറാന്‍ പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചാല്‍ ഈ യാത്രക്കാര്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കും. യാത്രക്കാരുടെ എണ്ണം കൂടുകയും പൊതുഗതാഗത സൗകര്യം കുറഞ്ഞ് വരികയും ചെയ്യുന്നത് കോണിമാരയില്‍ യാത്രക്കാര്‍ക്ക് തിരിച്ചടി ആവുകയാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: